നബി -ﷺ- വഫാത്താകുമ്പോൾ ദിർഹമോ ദീനാറോ, ആണോ പെണ്ണോ ആയ അടിമയെയോ, മറ്റെന്തെങ്കിലുമോ ബാക്കി വെച്ചിരുന്നില്ല; അവിടുന്ന് സവാരി ചെയ്യാറുണ്ടായിരുന്ന തന്റെ വെള്ള കോവർകഴുതയും, അവിടുത്തെ ആയുധവും, പിന്നെ ഒരു ഭൂമിയുമല്ലാതെ; അവയെല്ലാം അവിടുന്ന് സ്വദഖയായി നിശ്ചയിച്ചിരുന്നു
വിശ്വാസികളുടെ മാതാവ് ജുവൈരിയ ബിൻത് ഹാരിഥ് -رَضِيَ اللَّهُ عَنْهَا- യുടെ സഹോദരനും, നബി -ﷺ- യുടെ ഭാര്യാസഹോദരനുമായ അംറുബ്നുൽ ഹാരിഥ് -رَضِيَ اللَّهُ عَنْهُ- നിവേദനം. അദ്ദേഹം പറഞ്ഞു: "നബി -ﷺ- വഫാത്താകുമ്പോൾ ദിർഹമോ ദീനാറോ, ആണോ പെണ്ണോ ആയ അടിമയെയോ, മറ്റെന്തെങ്കിലുമോ ബാക്കി വെച്…

