Prophetic Hadeeth Encyclopedia
Search and read verified Prophetic hadeeth translations, explanations, benefits, categories and source attribution.
Search the Hadeeth Encyclopedia
Smart instant results tolerate minor spelling mistakes, with every filter in one place.
സംസാരത്തിൻ്റെയും നിശബ്ദതയുടെയും മര്യാദകൾ
ഞാൻ നബി -ﷺ- യോട് ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എന്താണ് രക്ഷ?" അവിടുന്ന് പറഞ്ഞു: "നിൻ്റെ നാവിനെ നീ പിടിച്ചു വെക്കുക. നിൻ്റെ ഭവനം നിനക്ക് വിശാലമാവുക. നിൻ്റെ തെറ്റുകളെക്കുറിച്ചോർത്ത് നീ കരയുക
എന്താണ് പരദൂഷണമെന്ന് നിങ്ങൾക്കറിയുമോ?!" സ്വഹാബികൾ പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ റസൂലിനുമാണ് ഏറ്റവും അറിയുക." നബി ﷺ പറഞ്ഞു: "നിൻ്റെ സഹോദരന് അനിഷ്ടകരമായത് അവനെ കുറിച്ച് പറയലാണത്
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "എന്താണ് പരദൂഷണമെന്ന് നിങ്ങൾക്കറിയുമോ?!" സ്വഹാബികൾ പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ റസൂലിനുമാണ് ഏറ്റവും അറിയുക." നബി ﷺ പറഞ്ഞു: "നിൻ്റെ സഹോദരന് അനിഷ്ടകരമായത് അവനെ കുറിച്ച് പറയലാണത്." നബി -ﷺ- യോട് ചോദിക്കപ്പെട്ടു: "…
സൽ സ്വഭാവത്തെക്കാൾ പരലോകത്ത് ഒരു മുഅ്മിനിൻ്റെ തുലാസിൽ കനം തൂങ്ങുന്ന മറ്റൊരു കാര്യവുമില്ല. തീർച്ചയായും അല്ലാഹു മ്ലേഛവൃത്തിക്കാരനും അശ്ലീലം പറയുന്നവനുമായ ഏതൊരാളെയും വെറുക്കുന്നു
ശപഥം കച്ചവടച്ചരക്ക് വിറ്റഴിക്കുമെങ്കിലും ലാഭം തുടച്ചുനീക്കും
ആരെങ്കിലും ശപഥം ചെയ്യുമ്പോൾ 'ലാത്തയെയും ഉസ്സയെയും കൊണ്ട്' ശപഥം ചെയ്താൽ അവൻ 'ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല) എന്ന് പറയട്ടെ. ആരെങ്കിലും തൻ്റെ സഹോദരനോട് 'വരൂ! ചൂതാട്ടം നടത്താം' എന്ന് പറഞ്ഞാൽ അവൻ ദാനം ചെയ്യട്ടെ
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും ശപഥം ചെയ്യുമ്പോൾ 'ലാത്തയെയും ഉസ്സയെയും കൊണ്ട്' ശപഥം ചെയ്താൽ അവൻ 'ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല) എന്ന് പറയട്ടെ. ആരെങ്കിലും തൻ്റെ സഹോദരനോട് 'വരൂ! ചൂതാട്ടം നടത്താം' എന…
മുസ്‌ലിം എന്നാൽ മറ്റു മുസ്‌ലിംകൾ അവൻ്റെ നാവിൽ നിന്നും കയ്യിൽ നിന്നും സുരക്ഷിതനായവനാണ്. അല്ലാഹു വിലക്കിയ കാര്യങ്ങളെ വെടിഞ്ഞവനാണ് മുഹാജിർ
നാല് കാര്യങ്ങൾ ഒരാളിലുണ്ടെങ്കിൽ അവൻ ശരിയായ കപടവിശ്വാസിയാണ്. അതിൽ ഏതെങ്കിലുമൊരു കാര്യമാണ് അവനിലുള്ളത് എങ്കിൽ കപടവിശ്വാസത്തിൻ്റെ ഒരു സ്വഭാവം അവനിലുണ്ട്; അവനത് ഉപേക്ഷിക്കുന്നത് വരെ. സംസാരിച്ചാൽ കളവു പറയുക, കരാർ ചെയ്താൽ ചതിക്കുക, വാഗ്ദാനം നൽകിയാൽ ലംഘിക്കുക, തർക്കിച്ചാൽ അന്യായം പ്രവർത്തിക്കുക എന്നതാണവ
അബ്ദുല്ലാഹി ബ്‌നു അംറ് ബ്‌നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നാല് കാര്യങ്ങൾ ഒരാളിലുണ്ടെങ്കിൽ അവൻ ശരിയായ കപടവിശ്വാസിയാണ്. അതിൽ ഏതെങ്കിലുമൊരു കാര്യമാണ് അവനിലുള്ളത് എങ്കിൽ കപടവിശ്വാസത്തിൻ്റെ ഒരു സ്വഭാവം അവനിലുണ്ട്; അവനത് ഉപേക്ഷിക്കുന്നത് വരെ. സംസാര…
ഒരു മുഅ്മിൻ ഒരിക്കലും ആക്ഷേപം പറയുന്നവനോ, അധികമായി ശപിക്കുന്നവനോ, വൃത്തികേടു പറയുന്നവനോ, മ്ലേഛനോ അല്ല
നിങ്ങൾ അദ്ദേഹത്തെ ശപിക്കരുത്. അല്ലാഹുവാണെ സത്യം! അദ്ദേഹം അല്ലാഹുവിനെയും അവന്റെ റസൂലിനെയും സ്നേഹിക്കുന്നു എന്ന് എനിക്കറിയാം
ഉമറുബ്‌നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബിയുടെ -ﷺ- കാലഘട്ടത്തിൽ അബ്ദുല്ല എന്ന് പേരുള്ള ഒരാളുണ്ടായിരുന്നു. 'ഹിമാർ' (കഴുത) എന്നൊരു ഇരട്ടപ്പേരും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം നബിയെ -ﷺ- ചിരിപ്പിക്കാറുണ്ടായിരുന്നു. മദ്യപാനത്തിന്റെ പേരിൽ നബി -ﷺ- അദ്ദേഹത്തെ (മ…
ഒരാൾ തൻ്റെ സഹോദരനെ 'ഹേ കാഫിർ' എന്ന് വിളിച്ചാൽ അവരിൽ ഒരാൾ അതുമായി മടങ്ങിയിരിക്കുന്നു. അവൻ വിളിച്ചതു പോലെത്തന്നെയാണ് കാര്യമെങ്കിൽ (വിളിക്കപ്പെട്ടവന് അത് ബാധകമായിരിക്കുന്നു). അതല്ലായെങ്കിൽ, അക്കാര്യം (വിളിച്ചവനിലേക്ക്) തന്നെ മടങ്ങുന്നതാണ്
അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ പറഞ്ഞു: "ഒരാൾ തൻ്റെ സഹോദരനെ 'ഹേ കാഫിർ' എന്ന് വിളിച്ചാൽ അവരിൽ ഒരാൾ അതുമായി മടങ്ങിയിരിക്കുന്നു. അവൻ വിളിച്ചതു പോലെത്തന്നെയാണ് കാര്യമെങ്കിൽ (വിളിക്കപ്പെട്ടവന് അത് ബാധകമായിരിക്കുന്നു). അതല്ലായെങ്കിൽ, അക്കാര്യം…
അല്ലാഹു പറഞ്ഞിരിക്കുന്നു: ആദമിൻ്റെ സന്തതികൾ എന്നെ പ്രയാസപ്പെടുത്തുന്നു. (കാരണം) കാലത്തെ അവർ ചീത്തപറയുന്നു. ഞാനാകുന്നു കാലം. എൻ്റെ കയ്യിലാകുന്നു കാര്യങ്ങളെല്ലാം. രാത്രിയെയും പകലിനെയും ഞാനാണ് മാറ്റിമറിക്കുന്നത്
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "അല്ലാഹു പറഞ്ഞിരിക്കുന്നു: ആദമിൻ്റെ സന്തതികൾ എന്നെ പ്രയാസപ്പെടുത്തുന്നു. (കാരണം) കാലത്തെ അവർ ചീത്തപറയുന്നു. ഞാനാകുന്നു കാലം. എൻ്റെ കയ്യിലാകുന്നു കാര്യങ്ങളെല്ലാം. രാത്രിയെയും പകലിനെയും ഞാനാണ് മാറ്റിമറിക്കുന്നത്…

