Prophetic Hadeeth Encyclopedia
Search and read verified Prophetic hadeeth translations, explanations, benefits, categories and source attribution.
Search the Hadeeth Encyclopedia
Smart instant results tolerate minor spelling mistakes, with every filter in one place.
പശ്ചാത്താപം
തീർച്ചയായും അല്ലാഹു രാത്രിയിൽ അവൻ്റെ കൈകൾ നീട്ടുന്നു; പകലിൽ തെറ്റുകൾ പ്രവർത്തിച്ചവൻ്റെ പശ്ചാത്താപത്തിനായി. രാവിലെ അവൻ തൻ്റെ കൈകൾ നീട്ടുന്നു; രാത്രിയിൽ തെറ്റുകൾ പ്രവർത്തിച്ചവൻ്റെ പശ്ചാത്താപത്തിനായി. സൂര്യൻ പടിഞ്ഞാറു നിന്ന് അസ്തമിക്കുന്നത് വരെ (ഇപ്രകാരമായിരിക്കും)
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും അല്ലാഹു രാത്രിയിൽ അവൻ്റെ കൈകൾ നീട്ടുന്നു; പകലിൽ തെറ്റുകൾ പ്രവർത്തിച്ചവൻ്റെ പശ്ചാത്താപത്തിനായി. രാവിലെ അവൻ തൻ്റെ കൈകൾ നീട്ടുന്നു; രാത്രിയിൽ തെറ്റുകൾ പ്രവർത്തിച്ചവൻ്റെ പശ്ചാത്താപത്തിനായി. സൂര്യൻ…
ആദമിൻ്റെ സന്തതികൾ എല്ലാവരും തെറ്റു പറ്റുന്നവരാണ്. തെറ്റു പറ്റുന്നവരിൽ ഏറ്റവും ഉത്തമർ ധാരാളമായി പശ്ചാത്തപിച്ചു മടങ്ങുന്നവരാണ്.
ഹേ ആദമിൻ്റെ മകനേ! നീ എന്നോട് പ്രാർത്ഥിക്കുകയും എന്നിൽ പ്രതീക്ഷ വെക്കുകയും ചെയ്യുന്നിടത്തോളം -നിന്നിൽ എന്തെല്ലാം ഉണ്ടെങ്കിലും- ഞാൻ നിനക്ക് പൊറുത്തു നൽകുന്നതാണ്; ഞാൻ (നിൻ്റെ പക്കലുള്ളതിനെ) കാര്യമാക്കുകയില്ല
അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "അല്ലാഹു -تَبَارَكَ وَتَعَالَى- പറഞ്ഞിരിക്കുന്നു: "ഹേ ആദമിൻ്റെ മകനേ! നീ എന്നോട് പ്രാർത്ഥിക്കുകയും എന്നിൽ പ്രതീക്ഷ വെക്കുകയും ചെയ്യുന്നിടത്തോളം -നിന്നിൽ എന്തെല്ലാം ഉണ്ടെങ്കിലും- ഞാൻ നിനക്ക്…
അല്ലാഹു വിലക്കിയ ഈ മ്ലേഛമായ പ്രവർത്തിയെ നിങ്ങൾ അകലേക്ക് വെടിയുക. ആർക്കെങ്കിലും അതിൻ്റെ ബാധയേറ്റുവെങ്കിൽ അവൻ അല്ലാഹുവിൻ്റെ മറ കൊണ്ട് മറച്ചു പിടിക്കുകയും അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യട്ടെ. ആരെങ്കിലും അവൻ്റെ രഹസ്യം നമുക്ക് കാണിച്ചുവെന്നാൽ അവൻ്റെ മേൽ അല്ലാഹുവിൻ്റെ ഗ്രന്ഥത്തിലെ വിധി നാം നടപ്പിലാക്കും
അബ്ദുല്ലാഹി ബ്നു ഉമർ (رضي الله عنهما) നിവേദനം: നബി (ﷺ) അസ്‌ലം ഗോത്രക്കാരനായിരുന്ന ഒരാളുടെ ശിക്ഷ (റജ്മ് - വ്യഭിചാരിയെ കല്ലെറിയൽ) നടപ്പിലാക്കിയതിനു ശേഷം ഇപ്രകാരം പറഞ്ഞു: "അല്ലാഹു വിലക്കിയ ഈ മ്ലേഛമായ പ്രവർത്തിയെ നിങ്ങൾ അകലേക്ക് വെടിയുക. ആർക്കെങ്കിലും അതിൻ്റെ ബാധയേറ്റുവെങ്ക…
ഏതൊരാൾ ഒരു തിന്മ പ്രവർത്തിക്കുകയും, ശേഷം എഴുന്നേറ്റ് ശുദ്ധി വരുത്തുകയും, പിന്നീട് നിസ്കരിക്കുകയും, അതിന് ശേഷം അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്താൽ അല്ലാഹു അവന് പൊറുത്തു കൊടുക്കാതിരിക്കില്ല
അലി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യിൽ നിന്ന് ഒരു ഹദീഥ് കേട്ടാൽ അല്ലാഹു ഉദ്ദേശിച്ച രൂപത്തിലെല്ലാം അത് എനിക്ക് അവൻ പ്രയോജനകരമാക്കുമായിരുന്നു. നബി -ﷺ- യുടെ സ്വഹാബികളിൽ പെട്ട ആരെങ്കിലും എന്നോട് ഹദീഥ് പറഞ്ഞാൽ ഞാൻ അവരോട് ശപഥം ചെയ്യാൻ പറയുമായിരുന്നു. അവർ ശപഥം ചെയ്താ…
തീർച്ചയായും അല്ലാഹു ഉറങ്ങുകയില്ല; ഉറങ്ങുക എന്നത് അവന് യോജിക്കുകയില്ല
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി (ﷺ) ഞങ്ങളുടെ ഇടയിൽ എഴുന്നേറ്റ് നിന്ന് (സുപ്രധാനമായ) അഞ്ച് കാര്യങ്ങൾ പറഞ്ഞു: "തീർച്ചയായും അല്ലാഹു ഉറങ്ങുകയില്ല; ഉറങ്ങുക എന്നത് അവന് യോജിക്കുകയില്ല. അവൻ തുലാസ് താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നു. പകലിലെ കർമ്മങ്ങൾ രാത്ര…
അല്ലാഹുവിൽ യാതൊന്നിനെയും പങ്കുചേർക്കുകയില്ലെന്നും, മോഷ്ടിക്കുകയോ വ്യഭിചരിക്കുകയോ ചെയ്യില്ലെന്നും നിങ്ങൾ എനിക്ക് കരാർ നൽകുക
ഉബാദതു ബ്നു സ്വാമിത് (رضي الله عنه) നിവേദനം -ബദ്റിൽ പങ്കെടുത്ത സ്വഹാബിമാരിൽ ഒരാളാണ് അദ്ദേഹം. അഖബഃ ഉടമ്പടി ദിവസത്തിലെ നേതാക്കന്മാരിൽ പെട്ട ഒരാളുമാണ് അദ്ദേഹം- നബി -ﷺ- തൻ്റെ സ്വഹാബികൾ അവിടുത്തേക്ക് ചുറ്റും ഇരിക്കുന്ന സന്ദർഭത്തിൽ ഒരിക്കൽ ഇപ്രകാരം പറഞ്ഞു: "അല്ലാഹുവിൽ യാതൊന്ന…

