رَضِيتُ بِاللَّهِ رَبًّا، وَبِالْإِسْلَامِ دِينًا، وَبِمُحَمَّدٍ رَسُولًا 'അല്ലാഹുവിനെ എൻ്റെ റബ്ബായും, ഇസ്‌ലാമിനെ എൻ്റെ ദീനായും, മുഹമ്മദ് നബി -ﷺ- യെ എൻ്റെ റസൂലായും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു' എന്ന് ഒരാൾ പറഞ്ഞാൽ സ്വർഗം അവന് നിർബന്ധമായിരിക്കുന്നു
Choose an available translation of this Hadeeth
Hadeeth text
അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: " رَضِيتُ بِاللَّهِ رَبًّا، وَبِالْإِسْلَامِ دِينًا، وَبِمُحَمَّدٍ رَسُولًا 'അല്ലാഹുവിനെ എൻ്റെ റബ്ബായും, ഇസ്‌ലാമിനെ എൻ്റെ ദീനായും, മുഹമ്മദ് നബി -ﷺ- യെ എൻ്റെ റസൂലായും ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു' എന്ന് ഒരാൾ പറഞ്ഞാൽ സ്വർഗം അവന് നിർബന്ധമായിരിക്കുന്നു."
Explanation
Benefits
അല്ലാഹുവിനെ ഒരാൾ റബ്ബായി തൃപ്തിപ്പെട്ടു എന്നതിൻ്റെ അർത്ഥം അല്ലാഹുവിനെയല്ലാതെ മറ്റാരെയും അവൻ ആരാധിച്ചു കൂടാ എന്നത് കൂടിയാണ്.
മുഹമ്മദ് നബി -ﷺ- നബിയും റസൂലുമാണെന്നതിൽ ഒരാൾ തൃപ്തിയുള്ളവനാണെങ്കിൽ അവൻ അവിടുത്തെ അനുസരിക്കുകയും നബി -ﷺ- യുടെ ചര്യക്ക് കീഴൊതുങ്ങുകയും ചെയ്യും.
ഇസ്ലാമിനെ ഒരാൾ മതമായി തൃപ്തിപ്പെട്ടാൽ അതോടെ അല്ലാഹു തൻ്റെ ദാസന്മാർക്ക് തിരഞ്ഞെടുത്തു നൽകിയ ഈ ദീനിൻ്റെ നിയമങ്ങൾ അവൻ തൃപ്തിപ്പെടണം.
ഹദീഥിൻ്റെ മറ്റു ചില നിവേദനങ്ങളിൽ വന്നതു പോലെ, ഈ പ്രാർത്ഥന ബാങ്ക് വിളിക്കുമ്പോഴുള്ള ശഹാദത്തിൻ്റെ വാക്കുകൾ കേൾക്കുമ്പോൾ പറയുന്നത് സുന്നത്താണ്.
രാവിലെയും വൈകുന്നേരവുമുള്ള ദിക്റുകളിൽ ഈ പ്രാർത്ഥന ഉൾപ്പെടുത്തുന്നത് സുന്നത്താണെന്ന് മറ്റു ചില ഹദീഥുകളിൽ വന്നിട്ടുണ്ട്.
Attribution
Categories
Share hadeeth
Sharing options · 0 Total shares

