ഒരാൾ ഒരു ദിവസം നൂറ് തവണ 'لاَ إِلَهَ إِلَّا اللَّهُ، وَحْدَهُ لاَ شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ' എന്ന് പറഞ്ഞാൽ, പത്ത് അടിമകളെ മോചിപ്പിച്ചതിന് തുല്യമാണത്
Choose an available translation of this Hadeeth
Hadeeth text
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരാൾ ഒരു ദിവസം നൂറ് തവണ 'لاَ إِلَهَ إِلَّا اللَّهُ، وَحْدَهُ لاَ شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ' എന്ന് പറഞ്ഞാൽ, പത്ത് അടിമകളെ മോചിപ്പിച്ചതിന് തുല്യമാണത്. (സാരം: അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി ഒരാളുമില്ല; അവൻ ഏകനാണ്; അവന് യാതൊരു പങ്കുകാരനുമില്ല. അവനാകുന്നു സർവ്വാധികാരമുള്ളത്. അവനാകുന്നു സർവ്വ സ്തുതിയും. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.) അവന് അതിലൂടെ നൂറ് നന്മകൾ രേഖപ്പെടുത്തപ്പെടുകയും, നൂറ് തിന്മകൾ അവനിൽ നിന്ന് മായ്ക്കപ്പെടുകയും ചെയ്യും. അന്നേ ദിവസം വൈകുന്നേരം വരെ അത് അവന് പിശാചിൽ നിന്നുള്ള ഒരു രക്ഷാകവചമായിരിക്കും. അവൻ പറഞ്ഞതിനേക്കാൾ ശ്രേഷ്ഠമായതൊന്നും ആ ദിവസത്തിൽ ഒരാളും പ്രവർത്തിക്കുകയില്ല; അതിനേക്കാൾ അധികം ഒരാൾ ചെയ്താൽ ഒഴികെ."
Explanation
Benefits
അല്ലാഹുവിന്റെ അടിമകളോടുള്ള അവൻ്റെ ഔദാര്യത്തിന്റെ വിശാലത. എല്ലാവർക്കും എളുപ്പത്തിൽ നിർവഹിക്കാൻ കഴിയുന്ന ദിക്റിന് എത്ര വലിയ പ്രതിഫലമാണ് അവൻ നിശ്ചയിച്ചിരിക്കുന്നത് എന്ന് നോക്കൂ.
ഈ തഹ്‌ലീൽ (ലാ ഇലാഹ ഇല്ലല്ലാഹ് ...) ഒരു ദിവസം നൂറ് തവണയിൽ അധികം പറഞ്ഞാൽ, നൂറ് തവണ ചൊല്ലിയതിന് ഈ ഹദീസിൽ പറഞ്ഞ നിശ്ചിത പ്രതിഫലം അവന് ലഭിക്കും. അതിന് ശേഷം അധികമായി ചെയ്യുന്നതിന് വേറെ പ്രതിഫലവും ലഭിക്കും. ഈ ഹദീഥിൽ പറയപ്പെട്ട എണ്ണത്തിൽ ഒരാൾ അധികരിപ്പിക്കുന്നത് അല്ലാഹു നിശ്ചയിച്ച പരിധികളോ എണ്ണമോ ലംഘിക്കുന്നതിലോ അതിൻ്റെ മേൽ അധികരിപ്പിക്കുന്നതിലോ ഉൾപ്പെടുകയില്ല. അതിൻ്റെ മേൽ അധികരിപ്പിക്കുന്നതിന് നിശ്ചിത പ്രതിഫലം പറയപ്പെട്ടിട്ടില്ലെങ്കിലും, അധികരിപ്പിക്കുന്നത് കൊണ്ട് പ്രതിഫലം നഷ്ടമാകില്ല എന്നർത്ഥം.
ഇമാം നവവി പറഞ്ഞു: "ഹദീസിന്റെ പൊതുവായ അർത്ഥം, ആരെങ്കിലും ഈ തഹ്‌ലീൽ ഒരു ദിവസം നൂറ് തവണ ചൊല്ലിയാൽ ഈ ഹദീസിൽ പറഞ്ഞ പ്രതിഫലം ലഭിക്കുമെന്നാണ്. അത് തുടർച്ചയായി പറഞ്ഞാലും പല സമയങ്ങളിലായി പറഞ്ഞാലും, അല്ലെങ്കിൽ പകലിന്റെ തുടക്കത്തിൽ കുറച്ചും പകലിൻ്റെ അവസാനത്തിൽ കുറച്ചുമായി പറഞ്ഞാലും പ്രസ്തുത പ്രതിഫലം ലഭിക്കുന്നതാണ്. എന്നാൽ, പകൽ മുഴുവൻ അവന് രക്ഷാകവചമായിരിക്കാൻ, പകലിന്റെ തുടക്കത്തിൽ തുടർച്ചയായി പറയുന്നതാണ് ഏറ്റവും നല്ലത്."
Attribution
Categories
Share hadeeth
Sharing options · 0 Total shares

