Prophetic Hadeeth Encyclopedia
Search and read verified Prophetic hadeeth translations, explanations, benefits, categories and source attribution. Page 2.
Search the Hadeeth Encyclopedia
Smart instant results tolerate minor spelling mistakes, with every filter in one place.
ആദ്യകാലക്കാരെയും അവസാനകാലക്കാരെയും അന്ത്യനാളിൽ അല്ലാഹു ഒരുമിച്ചു കൂട്ടിയാൽ ഓരോ വഞ്ചകനും ഒരു പതാക ഉയർത്തപ്പെടും; അവൻ്റെ കാര്യത്തിൽ പറയപ്പെടും: 'ഇന്നയാളുടെ മകനായ ഇന്ന വ്യക്തിയുടെ വഞ്ചനയാണിത്.'
ഗർഭിണിയായ സ്ത്രീയുടെ ഗർഭസ്ഥശിശു മറ്റൊരാളുടെ ചെയ്തിയാൽ മരിക്കാനിടയായാൽ എന്തുചെയ്യണമെന്ന് ഉമർ ബിൻ അൽ ഖത്താബ് ജനങ്ങളോട് കൂടിയാലോചിച്ചു.
ഉമറു ബ്നുൽ ഖത്താബ് (رضي الله عنه) ൽ നിന്നും നിവേദനം: അദ്ദേഹം, ഗർഭിണിയായ സ്ത്രീയുടെ ഗർഭസ്ഥശിശു മറ്റൊരാളുടെ ചെയ്തിയാൽ മരിക്കാനിടയായാൽ എന്തുചെയ്യണമെന്ന് ജനങ്ങളോട് കൂടിയാലോചിച്ചു. അപ്പോൾ മുഗീറതു ബ്നു ശുഅ`ബ പറഞ്ഞു: "ഇക്കാര്യത്തിൽ ഒരു അടിമയെയോ അടിമപ്പെണ്ണിനെയോ പ്രായശ്ചിത്തമായ…
സഅ`ദു ബ്നു ഉബാദയുടെ ഉമ്മക്ക് ഒരു നേർച്ച ബാധ്യതയായി ഉണ്ടാവുകയും എന്നാൽ അത് വീട്ടുന്നതിനു മുൻപ് അവർ മരണപ്പെടുകയും ചെയ്തു. ആ നേർച്ചയെക്കുറിച്ച് സഅ`ദു ബ്നു ഉബാദ നബി(ﷺ)യോട് ചോദിച്ചു. അവിടുന്ന് (ﷺ) പറഞ്ഞു: "അവർക്കു വേണ്ടി നീ അത് വീട്ടുക."
അബ്ദുല്ലാഹിബ്നു അബ്ബാസ് (رضي الله عنهما) പറയുന്നു: സഅ`ദു ബ്നു ഉബാദയുടെ ഉമ്മക്ക് ഒരു നേർച്ച ബാധ്യതയായി ഉണ്ടാവുകയും എന്നാൽ അത് വീട്ടുന്നതിനു മുൻപ് അവർ മരണപ്പെടുകയും ചെയ്തു. ആ നേർച്ചയെക്കുറിച്ച് സഅ`ദു ബ്നു ഉബാദ നബി(ﷺ)യോട് ചോദിച്ചു. അവിടുന്ന് (ﷺ) പറഞ്ഞു: "അവർക്കു വേണ്ടി നീ…
നബി (ﷺ) ഒരു യാത്രയിലായിരിക്കെ മുശ്രിക്കുകളുടെ ഒരു ചാരൻ നബിയുടെ അരികിലേക്ക് വന്നു.
സലമതു ബ്നു അക്വഅ` (رضي الله عنه) പറയുന്നു: "നബി (ﷺ) ഒരു യാത്രയിലായിരിക്കെ മുശ്രിക്കുകളുടെ ഒരു ചാരൻ നബിയുടെ അരികിലേക്ക് വന്നു. അയാൾ നബിയുടെ സഹാബിമാരുടെ കൂടെ സംസാരിച്ചിരിക്കുകയും എന്നിട്ട് കടന്നുകളയുകയും ചെയ്തു. അപ്പോൾ നബി (ﷺ) പറഞ്ഞു: അവനെ നിങ്ങൾ തെരഞ്ഞു പിടിക്കുകയും കൊന്…
ഹുദൈൽ ഗോത്രത്തിലെ രണ്ട് സ്ത്രീകൾ പരസ്പരം പോരടിച്ചു. അവരിലൊരുവൾ മറ്റവളെ കല്ലുകൊണ്ടെറിഞ്ഞു. അങ്ങനെ ആ സ്ത്രീയെയും അവളുടെ വയറ്റിലുള്ള കുഞ്ഞിനെയും അവൾ കൊന്നുകളഞ്ഞു.
അബൂ ഹുറൈറ (رضي الله عنه) പറയുന്നു: ഹുദൈൽ ഗോത്രത്തിലെ രണ്ട് സ്ത്രീകൾ പരസ്പരം പോരടിച്ചു. അവരിലൊരുവൾ മറ്റവളെ കല്ലുകൊണ്ടെറിഞ്ഞു. അങ്ങനെ ആ സ്ത്രീയെയും അവളുടെ വയറ്റിലുള്ള കുഞ്ഞിനെയും അവൾ കൊന്നുകളഞ്ഞു. നബി (ﷺ) കുഞ്ഞിനെ കൊന്നതിന് ഒരു അടിമയെയോ അല്ലെങ്കിൽ അടിമസ്ത്രീയെയോ നഷ്ടപരിഹാ…
വൻ പാപങ്ങളിൽ ഏറ്റവും വലുത് ഞാൻ നിങ്ങൾക്ക് അറിയിച്ചുതരട്ടെയോ?
അബൂബക്റ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "വൻ പാപങ്ങളിൽ ഏറ്റവും വലുത് ഞാൻ നിങ്ങൾക്ക് അറിയിച്ചുതരട്ടെയോ?" അവിടുന്ന് ഇത് മൂന്ന് പ്രാവശ്യം ആവർത്തിച്ചു. "അല്ലാഹുവിൽ പങ്ക് ചേർക്കലും, മാതാപിതാക്കളെ ഉപദ്രവിക്കലും." - ചാരിയിരിക്കുകയായിരുന്ന അവിടുന്ന് നിവർന്നിരുന്…
രണ്ടു കല്ലുകൾക്കിടയിൽ തല ഞെരിഞ്ഞുതകർന്ന നിലയിൽ ഒരു പെൺകുട്ടിയെ കാണപ്പെട്ടു.
അനസ് (رضي الله عنه) പറയുന്നു: "രണ്ടു കല്ലുകൾ കൊണ്ട് തല തകർന്ന നിലയിൽ ഒരു പെൺകുട്ടിയെ കാണപ്പെട്ടു. ഇന്നവനാണോ അതല്ല ഇന്നവനാണോ നിന്നെ ഇത് ചെയ്തത് എന്ന് ആ പെൺകുട്ടിയോട് ചോദിക്കപ്പെട്ടു. ഒടുവിൽ ഒരു ജൂതൻ്റെ പേര് പരാമർശിക്കപെട്ടപ്പോൾ അവൾ തല കൊണ്ട് അതെയെന്ന് ആംഗ്യം കാണിച്ചു. ആ…
അല്ലാഹുവിൻ്റെ റസൂൽ (ﷺ) ഏഴ് കാര്യങ്ങൾ ഞങ്ങളോട് കൽപിക്കുകയും ഏഴ് കാര്യങ്ങൾ വിലക്കുകയും ചെയ്തിരിക്കുന്നു
ബറാഅ് ബ്നു ആസിബ് (رضي الله عنه) നിവേദനം: "അല്ലാഹുവിൻ്റെ റസൂൽ (ﷺ) ഏഴ് കാര്യങ്ങൾ ഞങ്ങളോട് കൽപിക്കുകയും ഏഴ് കാര്യങ്ങൾ വിലക്കുകയും ചെയ്തിരിക്കുന്നു. രോഗിയെ സന്ദർശിക്കാനും ജനാസയെ പിന്തുടരുവാനും തുമ്മിയവന് വേണ്ടി പ്രാർത്ഥിക്കാനും പ്രതിജ്ഞ ചെയ്ത കാര്യങ്ങൾ നിറവേറ്റാനും മർദ്ദിതന…
തീർച്ചയായും അല്ലാഹു -سُبْحَانَهُ وَتَعَالَى- നിങ്ങളുടെ പിതാക്കളുടെ പേരിൽ ശപഥം ചെയ്യുന്നത് നിങ്ങളോട് വിലക്കിയിരിക്കുന്നു
ഉമർ ബ്‌നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "തീർച്ചയായും അല്ലാഹു -سُبْحَانَهُ وَتَعَالَى- നിങ്ങളുടെ പിതാക്കളുടെ പേരിൽ ശപഥം ചെയ്യുന്നത് നിങ്ങളോട് വിലക്കിയിരിക്കുന്നു." ശേഷം ഉമർ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "അല്ലാഹു തന്നെ സത്യം! നബി -ﷺ- അതിൽ നിന്ന…
മദ്യപിച്ച ഒരാളെ നബി (ﷺ) യുടെ അരികിലേക്ക് കൊണ്ടുവന്നു. അപ്പോൾ അവിടുന്ന് അയാൾക്ക് ഈത്തപ്പനത്തണ്ട് കൊണ്ട് നാൽപതോളം അടിശിക്ഷ നടപ്പാക്കി.
അനസു ബ്നു മാലിക് (رضي الله عنه) പറയുന്നു: "മദ്യപിച്ച ഒരാളെ നബി (ﷺ) യുടെ അരികിലേക്ക് കൊണ്ടുവന്നു. അപ്പോൾ അവിട…

