HadeethEnc · 1.34.0
ഗർഭിണിയായ സ്ത്രീയുടെ ഗർഭസ്ഥശിശു മറ്റൊരാളുടെ ചെയ്തിയാൽ മരിക്കാനിടയായാൽ എന്തുചെയ്യണമെന്ന് ഉമർ ബിൻ അൽ ഖത്താബ് ജനങ്ങളോട് കൂടിയാലോചിച്ചു.
Available translations
Choose an available translation of this Hadeeth
01
Hadeeth text
ഉമറു ബ്നുൽ ഖത്താബ് (رضي الله عنه) ൽ നിന്നും നിവേദനം: അദ്ദേഹം, ഗർഭിണിയായ സ്ത്രീയുടെ ഗർഭസ്ഥശിശു മറ്റൊരാളുടെ ചെയ്തിയാൽ മരിക്കാനിടയായാൽ എന്തുചെയ്യണമെന്ന് ജനങ്ങളോട് കൂടിയാലോചിച്ചു. അപ്പോൾ മുഗീറതു ബ്നു ശുഅ`ബ പറഞ്ഞു: "ഇക്കാര്യത്തിൽ ഒരു അടിമയെയോ അടിമപ്പെണ്ണിനെയോ പ്രായശ്ചിത്തമായി നൽകാൻ നബി (ﷺ) വിധികൽപിച്ചതിന് ഞാൻ സാക്ഷിയാകുന്നു." അപ്പോൾ ഉമർ പറഞ്ഞു: താങ്കളുടെ കൂടെ സാക്ഷ്യം വഹിക്കാൻ ഒരാളെ കൂടി കൊണ്ടുവരിക. അപ്പോൾ മുഹമ്മദുബ്നു മസ്ലമയും ഇക്കാര്യത്തിൽ മുഗീറയുടെ കൂടെ സാക്ഷ്യംവഹിച്ചു.
Attribution
[ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]
Categories
Share
Share hadeeth
Sharing options · 0 Total shares

