ഈ കന്നുകാലികളിൽ ചിലതിന് വന്യമൃഗങ്ങളുടേത് പോലുള്ള വന്യതയുണ്ട്; അതിനാൽ അവയിൽ ഏതെങ്കിലും നിങ്ങളുടെ പിടിവിട്ടു പോവുകയാണെങ്കിൽ ഇപ്രകാരം ചെയ്തു കൊള്ളുക
റാഫിഅ് ബ്നു ഖദീജ് (رضي الله عنه) നിവേദനം: ഞങ്ങൾ നബിയോടൊപ്പം (ﷺ) ദുൽ ഹുലൈഫഃയിലായിരുന്ന സന്ദർഭത്തിൽ ജനങ്ങൾക്ക് വിശപ്പ് പിടികൂടി. അങ്ങനെ അവർ ചില ഒട്ടകങ്ങളെയും ആടുകളെയും (യുദ്ധാർജ്ജിതസ്വത്തായി) പിടിച്ചെടുത്തു. നബി (ﷺ) സൈന്യത്തിൻ്റെ പിറകുവശത്തായിരുന്നു. അതിനാൽ അവർ ധൃതികൂട്ടു…

