Prophetic Hadeeth Encyclopedia
Search and read verified Prophetic hadeeth translations, explanations, benefits, categories and source attribution.
Search the Hadeeth Encyclopedia
Smart instant results tolerate minor spelling mistakes, with every filter in one place.
സലാം പറയുന്നതിൻ്റെയും വീട്ടിലേക്ക് പ്രവേശിക്കാൻ അനുവാദം ചോദിക്കുന്നതിൻ്റെയും മര്യാദകൾ
നിങ്ങളിലാരെങ്കിലും ഒരു സദസ്സിലേക്ക് എത്തിയാൽ അവൻ സലാം പറയട്ടെ. അവൻ എഴുന്നേൽക്കാൻ ഉദ്ദേശിച്ചാലും സലാം പറയട്ടെ. ആദ്യത്തെ സലാം പിന്നീടുള്ളതിനേക്കാൾ കൂടുതൽ അർഹമല്ല
നിങ്ങളിലൊരാൾ തൻ്റെ സഹോദരനെ കണ്ടുമുട്ടിയാൽ അവന് സലാം പറയട്ടെ. അവർക്ക് രണ്ടു പേർക്കുമിടയിൽ ഒരു മരമോ മതിലോ കല്ലോ മറയിടുകയും, വീണ്ടും അവർ കണ്ടുമുട്ടുകയും ചെയ്താൽ വീണ്ടും അവൻ സലാം പറയട്ടെ
ഒരാൾ നബി -ﷺ- യുടെ അടുത്ത് വന്ന്, 'അസ്സലാമു അലൈക്കും' എന്ന് പറഞ്ഞു. നബി -ﷺ- അദ്ദേഹത്തിൻ്റെ സലാം മടക്കിയപ്പോൾ അദ്ദേഹം ഇരുന്നു. ശേഷം അവിടുന്ന് പറഞ്ഞു: "പത്ത്
ഇംറാൻ ബ്നു ഹുസ്വൈൻ (رَضِيَ اللَّهُ عَنْهُ) നിവേദനം: ഒരാൾ നബി -ﷺ- യുടെ അടുത്ത് വന്ന്, 'അസ്സലാമു അലൈക്കും' എന്ന് പറഞ്ഞു. നബി -ﷺ- അദ്ദേഹത്തിൻ്റെ സലാം മടക്കിയപ്പോൾ അദ്ദേഹം ഇരുന്നു. ശേഷം അവിടുന്ന് പറഞ്ഞു: "പത്ത്." ശേഷം മറ്റൊരാൾ വരികയും, 'അസ്സലാമു അലൈക്കും വറഹ്മതുല്ലാഹി' എന്ന…
ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനോടുള്ള ബാധ്യതകൾ അഞ്ചാണ്: സലാം മടക്കൽ, രോഗിയെ സന്ദർശിക്കൽ, ജനാസഃയെ പിന്തുടരൽ, ക്ഷണം സ്വീകരിക്കൽ, തുമ്മിയവന് വേണ്ടി (അല്ലാഹു നിനക്ക് കരുണ ചൊരിയട്ടെ എന്ന്) പ്രാർത്ഥിക്കൽ
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിനോടുള്ള ബാധ്യതകൾ അഞ്ചാണ്: സലാം മടക്കൽ, രോഗിയെ സന്ദർശിക്കൽ, ജനാസഃയെ പിന്തുടരൽ, ക്ഷണം സ്വീകരിക്കൽ, തുമ്മിയവന് വേണ്ടി (അല്ലാഹു നിനക്ക് കരുണ ചൊരിയട്ടെ എന്ന്) പ്രാർത്…
വാഹനപ്പുറത്തുള്ളവൻ നടക്കുന്നവർക്ക് സലാം പറയണം. നടക്കുന്നവർ ഇരിക്കുന്നവർക്കും, കുറച്ചു പേർ കൂടുതൽ പേർക്കും (സലാം പറയണം)
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "വാഹനപ്പുറത്തുള്ളവൻ നടക്കുന്നവർക്ക് സലാം പറയണം. നടക്കുന്നവർ ഇരിക്കുന്നവർക്കും, കുറച്ചു പേർ കൂടുതൽ പേർക്കും (സലാം പറയണം). ബുഖാരിയുടെ നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: "ചെറിയവർ വലിയവർക്ക് സലാം പറയണം. നടക്കുന്നവൻ ഇരി…
യഹൂദരോടും നസ്വാറാക്കളോടും നിങ്ങൾ സലാം അങ്ങോട്ടു പറയരുത്. വഴികളിൽ അവരിൽ ആരെയെങ്കിലും നിങ്ങൾ കണ്ടുമുട്ടിയാൽ അതിൻ്റെ ഇടുങ്ങിയ ഭാഗങ്ങളിലേക്ക് അവരെ ഒതുക്കുക
തൻ്റെ സഹോദരനെ മൂന്നിലധികം ദിവസത്തേക്ക് അകറ്റിനിർത്തൽ ഒരു മുസ്‌ലിമിന് അനുവദനീയമല്ല. രണ്ടു പേരും കണ്ടുമുട്ടുമ്പോൾ ഇവൻ ഇങ്ങോട്ടും, അവൻ അങ്ങോട്ടും തിരിഞ്ഞു കളയുന്നു.അവരിൽ ഏറ്റവും നല്ലവൻ ആദ്യം സലാം പറഞ്ഞു കൊണ്ട് തുടങ്ങുന്നവനാണ്
അബൂ അയ്യൂബ് അൽഅൻസ്വാരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "തൻ്റെ സഹോദരനെ മൂന്നിലധികം ദിവസത്തേക്ക് അകറ്റിനിർത്തൽ ഒരു മുസ്‌ലിമിന് അനുവദനീയമല്ല. രണ്ടു പേരും കണ്ടുമുട്ടുമ്പോൾ ഇവൻ ഇങ്ങോട്ടും, അവൻ അങ്ങോട്ടും തിരിഞ്ഞു കളയുന്നു.അവരിൽ ഏറ്റവും നല്ലവൻ ആദ്യം സലാം പറ…

