ആരെങ്കിലും എൻ്റെ വുദൂഅ് (അംഗശുദ്ധി) പോലെ വുദൂഅ് എടുക്കുകയും, ശേഷം രണ്ട് റക്അത്ത് നമസ്കരിക്കുകയും, അതിൽ (നമസ്കാരമല്ലാത്ത) മറ്റൊന്നും മനസ്സിൽ സംസാരിക്കാതിരിക്കുകയും ചെയ്താൽ അവൻ്റെ മുൻകഴിഞ്ഞ തെറ്റുകളെല്ലാം പൊറുക്കപ്പെടുന്നതാണ്
ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- വിൻ്റെ അടിമയായിരുന്ന ഹുംറാൻ പറയുന്നു: ഒരിക്കൽ ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- വുദൂഅ് എടുക്കാനുള്ള വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അങ്ങനെ അദ്ദേഹം തൻ്റെ (വുദൂഇൻ്റെ) പാത്രത്തിൽ നിന്ന് രണ്ട് കൈപ്പത്തികളിലേക്കും വെള്ളം ചൊരിഞ്ഞു. അവ രണ്ടും മൂന്ന…

