നിങ്ങൾ അദ്ദേഹത്തെ ശപിക്കരുത്. അല്ലാഹുവാണെ സത്യം! അദ്ദേഹം അല്ലാഹുവിനെയും അവന്റെ റസൂലിനെയും സ്നേഹിക്കുന്നു എന്ന് എനിക്കറിയാം
ഉമറുബ്‌നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബിയുടെ -ﷺ- കാലഘട്ടത്തിൽ അബ്ദുല്ല എന്ന് പേരുള്ള ഒരാളുണ്ടായിരുന്നു. 'ഹിമാർ' (കഴുത) എന്നൊരു ഇരട്ടപ്പേരും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം നബിയെ -ﷺ- ചിരിപ്പിക്കാറുണ്ടായിരുന്നു. മദ്യപാനത്തിന്റെ പേരിൽ നബി -ﷺ- അദ്ദേഹത്തെ (മ…

