Prophetic Hadeeth Encyclopedia
Search and read verified Prophetic hadeeth translations, explanations, benefits, categories and source attribution. Page 4.
Search the Hadeeth Encyclopedia
Smart instant results tolerate minor spelling mistakes, with every filter in one place.
സ്തുത്യർഹമായ സ്വഭാവഗുണങ്ങൾ
അവിടുന്ന് (വാക്കിലോ പ്രവർത്തിയിലോ) അശ്ലീലക്കാരനോ അശ്ലീലം ഏച്ചുകെട്ടുന്നവനോ ആയിരുന്നില്ല. അങ്ങാടികളിൽ അട്ടഹസിക്കുന്നവനോ തിന്മക്ക് തിന്മ കൊണ്ട് പ്രതിഫലം നൽകുന്നവനോ ആയിരുന്നില്ല. മറിച്ച്, അവിടുന്ന് മാപ്പ് നൽകുകയും പൊറുത്തു കൊടുക്കുകയും ചെയ്തിരുന്നവരായിരുന്നു
അബൂ അബ്ദില്ല അൽജദലി (رحمه الله) നിവേദനം: നബി -ﷺ- യുടെ സ്വഭാവത്തെ കുറിച്ച് ഞാൻ ആഇശ (رضي الله عنها) യോട് ചോദിച്ചു. അപ്പോൾ അവർ പറഞ്ഞു: "അവിടുന്ന് (വാക്കിലോ പ്രവർത്തിയിലോ) അശ്ലീലക്കാരനോ അശ്ലീലം ഏച്ചുകെട്ടുന്നവനോ ആയിരുന്നില്ല. അങ്ങാടികളിൽ അട്ടഹസിക്കുന്നവനോ തിന്മക്ക് തിന്മ കൊ…
ഒരു മുഅ്മിൻ ഒരിക്കലും ആക്ഷേപം പറയുന്നവനോ, അധികമായി ശപിക്കുന്നവനോ, വൃത്തികേടു പറയുന്നവനോ, മ്ലേഛനോ അല്ല
ഉൽകൃഷ്ടമായ സ്വഭാവങ്ങൾ പൂർത്തികരിക്കുന്നതിന് വേണ്ടി മാത്രമാണ് ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഉൽകൃഷ്ടമായ സ്വഭാവങ്ങൾ പൂർത്തികരിക്കുന്നതിന് വേണ…
വിശ്വസ്തത കാത്തുസൂക്ഷിക്കാത്തവന് ഈമാനില്ല. കരാർ പാലിക്കാത്തവന് ദീനുമില്ല
നിങ്ങളിലെ നല്ലവരെയും മോശക്കാരെയും കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ചുതരട്ടെയോ?
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- വിൽ നിന്നും നിവേദനം: ഇരിക്കുന്ന കുറച്ച് ആളുകൾക്ക് അരികിൽ അല്ലാഹുവിൻ്റെ റസൂൽ -ﷺ- നിന്നുകൊണ്ട് ചോദിച്ചു: "നിങ്ങളിലെ നല്ലവരെയും മോശക്കാരെയും കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ചുതരട്ടെയോ?" (അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- പറയുന്നു): അപ്പോൾ അ…
ജനങ്ങളോട് നന്ദി കാണിക്കാത്തവൻ അല്ലാഹുവോടും നന്ദി കാണിക്കില്ല
ഒരാൾ തനിക്കുവേണ്ടി ഇഷ്ടപ്പെടുന്നതെന്തോ അത് തൻ്റെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുന്നത് വരെ നിങ്ങളിലൊരാളും വിശ്വാസിയാവുകയില്ല
തീർച്ചയായും അല്ലാഹു എല്ലാ കാര്യത്തിലും 'ഇഹ്സാൻ' (ഏറ്റവും നന്നാക്കുക) എന്നത് നിശ്ചയിച്ചിരിക്കുന്നു
അബൂ യഅ്ലാ, ശദ്ദാദ് ബ്‌നു ഔസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "തീർച്ചയായും അല്ലാഹു എല്ലാ കാര്യത്തിലും 'ഇഹ്സാൻ' (ഏറ്റവും നന്നാക്കുക) എന്നത് നിശ്ചയിച്ചിരിക്കുന്നു. അതിനാൽ നിങ്ങൾ (അനുവദിക്കപ്പെട്ട രംഗങ്ങളിൽ) വധിക്കുകയാണെങ്കിൽ നല്ല രൂപത്തിൽ വധിക്കുക. നിങ്ങൾ (മ…
ആദ്യകാല നബിമാരുടെ വാക്കുകളിൽ നിന്ന് ജനങ്ങൾ പഠിച്ചെടുത്ത കാര്യങ്ങളിലൊന്നാണ്; 'നീ ലജ്ജിക്കുന്നില്ലെങ്കിൽ ഉദ്ദേശിക്കുന്നതെല്ലാം ചെയ്തു കൊള്ളുക' എന്നത്
നന്മയെന്നാൽ സൽസ്വഭാവമാണ്. തിന്മയെന്നാൽ നിൻ്റെ മനസ്സിൽ ചൊറിച്ചിലുണ്ടാക്കുന്നതും, ജനങ്ങൾ കാണുന്നത് നീ വെറുക്കുന്നതുമായ കാര്യമാണ്
നവ്വാസ് ബ്‌നു സംആൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നന്മയെന്നാൽ സൽസ്വഭാവമാണ്. തിന്മയെന്നാൽ നിൻ്റെ മനസ്സിൽ ചൊറിച്ചിലുണ്ടാക്കുന്നതും, ജനങ്ങൾ കാണുന്നത് നീ വെറുക്കുന്നതുമായ കാര്യമാണ്." വാബിസ്വ ബ്നു മഅ്ബദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ അരികിൽ…

