നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ (ഇതിൽ നിന്ന്) ഞാൻ നിങ്ങൾക്ക് നൽകാം. (എന്നാൽ) ധനികനോ, അധ്വാനിച്ച് ജീവിക്കാൻ കഴിവുള്ള ശക്തനോ ഇതിൽ അവകാശമില്ല
ഉബൈദുല്ലാഹി ബ്നു അദിയ്യ് ബ്നുൽ ഖിയാർ നിവേദനം ചെയ്യുന്നു: രണ്ട് ആളുകൾ എന്നോട് പറഞ്ഞു: ഹജ്ജത്തുൽ വദാഇൻ്റെ വേളയിൽ നബി -ﷺ- സ്വദഖ (സകാത്ത്) വീതിക്കുമ്പോൾ അവർ അവിടുത്തെ അടുക്കൽ ചെല്ലുകയും, ആ സമ്പത്തിൽ നിന്ന് (വിഹിതം) ചോദിക്കുകയും ചെയ്തു. അപ്പോൾ അവിടുന്ന് ഞങ്ങളെ അടിമുടി നോക്കി…

