HadeethEnc · 1.34.0
നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ (ഇതിൽ നിന്ന്) ഞാൻ നിങ്ങൾക്ക് നൽകാം. (എന്നാൽ) ധനികനോ, അധ്വാനിച്ച് ജീവിക്കാൻ കഴിവുള്ള ശക്തനോ ഇതിൽ അവകാശമില്ല
Available translations
Choose an available translation of this Hadeeth
01
Hadeeth text
ഉബൈദുല്ലാഹി ബ്നു അദിയ്യ് ബ്നുൽ ഖിയാർ നിവേദനം ചെയ്യുന്നു: രണ്ട് ആളുകൾ എന്നോട് പറഞ്ഞു: ഹജ്ജത്തുൽ വദാഇൻ്റെ വേളയിൽ നബി -ﷺ- സ്വദഖ (സകാത്ത്) വീതിക്കുമ്പോൾ അവർ അവിടുത്തെ അടുക്കൽ ചെല്ലുകയും, ആ സമ്പത്തിൽ നിന്ന് (വിഹിതം) ചോദിക്കുകയും ചെയ്തു. അപ്പോൾ അവിടുന്ന് ഞങ്ങളെ അടിമുടി നോക്കി; ഞങ്ങൾ ആരോഗ്യമുള്ളവരാണെന്ന് കണ്ടപ്പോൾ അവിടുന്ന് പറഞ്ഞു: "നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ (ഇതിൽ നിന്ന്) ഞാൻ നിങ്ങൾക്ക് നൽകാം. (എന്നാൽ) ധനികനോ, അധ്വാനിച്ച് ജീവിക്കാൻ കഴിവുള്ള ശക്തനോ ഇതിൽ അവകാശമില്ല."
02
Explanation
ഹജ്ജത്തുൽ വദാഇൻ്റെ വേളയിൽ നബി -ﷺ- സ്വദഖ വീതിച്ചുകൊണ്ടിരിക്കുമ്പോൾ രണ്ട് ആളുകൾ അവിടുത്തെ അടുക്കൽ വരികയും, ആ ദാനത്തിൽ നിന്ന് തങ്ങൾക്കും നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അപ്പോൾ അവരുടെ അവസ്ഥ മനസ്സിലാക്കുന്നതിനും, അവർക്ക് സ്വദഖ അനുവദനീയമാണോ അല്ലയോ എന്ന് തിരിച്ചറിയുന്നതിനും വേണ്ടി നബി -ﷺ- അവരെ വീണ്ടും വീണ്ടും നോക്കി. അവർ കരുത്തരായ രണ്ട് പുരുഷന്മാരാണെന്ന് കണ്ടപ്പോൾ നബി (ﷺ) പറഞ്ഞു: "നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ സ്വദഖയിൽ നിന്ന് ഞാൻ നിങ്ങൾക്ക് നൽകാം. (എന്നാൽ) ആവശ്യത്തിന് സമ്പത്തുള്ളവനും, അധ്വാനിച്ച് സമ്പാദിക്കാൻ കഴിവുള്ളവനും ഇതിൽ വിഹിതമില്ല." അധ്വാനിക്കാൻ കഴിവുള്ളവൻ്റെ കൈവശം നിലവിൽ സമ്പത്തില്ലെങ്കിൽ പോലും അവന് അർഹതയില്ല.
03
Benefits
ധനികരോ അധ്വാനിച്ച് ജീവിക്കാൻ കഴിവുള്ളവരോ സമ്പത്ത് ചോദിച്ചുവാങ്ങുന്നത് ഹറാമാണ് (നിഷിദ്ധമാണ്).
ഒരാൾക്ക് സമ്പത്തുണ്ടോ എന്ന അറിവില്ലെങ്കിൽ, അടിസ്ഥാനപരമായി അവൻ ദരിദ്രനാണെന്നും സ്വദഖക്ക് അർഹനാണെന്നും കണക്കാക്കാം.
ശാരീരിക ശേഷിയുണ്ട് എന്നത് കൊണ്ട് മാത്രം സ്വദഖക്ക് അർഹതയില്ലാതാകുന്നില്ല. മറിച്ച് അതോടൊപ്പം അധ്വാനിച്ച് സമ്പാദിക്കാനുള്ള കഴിവും കൂടി ഉണ്ടായിരിക്കണം.
തനിക്ക് ആവശ്യമായത് അധ്വാനിച്ച് സമ്പാദിക്കാൻ കഴിവുള്ളവന്, നിർബന്ധ ബാധ്യതയായ സ്വദഖയിൽ (സകാത്ത്) നിന്ന് എടുക്കാൻ പാടില്ല. കാരണം ധനികൻ തൻ്റെ പക്കലുള്ള സമ്പത്ത് കൊണ്ട് ജീവിതാവശ്യങ്ങൾ നിറവേറ്റുന്നത് പോലെ, ഇയാൾ തൻ്റെ അധ്വാനത്തിലൂടെ കാര്യങ്ങൾ നിറവേറ്റാൻ ശ്രമിക്കേണ്ടതാണ്.
മുസ്‌ലിമായ ഒരു വ്യക്തിക്ക് ആത്മാഭിമാനം ഉണ്ടായിരിക്കണമെന്നും, ചോദിച്ച് വാങ്ങുന്നതിനേക്കാളും യാചിക്കുന്നതിനേക്കാളും മടിച്ചിരിക്കുന്നതിനേക്കാളൂം നല്ലത് ദാനം ചെയ്യുക എന്നതാണെന്നുമുള്ള മഹത്തായ പ്രവാചക പാഠം ഈ ഹദീഥിലുണ്ട്.

Attribution
[رواه أبو داود والنسائي]
Categories
Share
Share hadeeth
Sharing options · 0 Total shares