താങ്കൾക്ക് നൽകപ്പെട്ട രണ്ട് പ്രകാശങ്ങൾ കൊണ്ട് സന്തോഷിച്ചു കൊള്ളുക. താങ്കൾക്ക് മുമ്പ് ഒരു നബിക്കും അവ നൽകപ്പെട്ടിട്ടില്ല: ഫാത്തിഹ സൂറത്തും ബഖറ സൂറത്തിന്റെ അവസാന ഭാഗങ്ങളുമാണ് അവ. അവയിലെ ഓരോ അക്ഷരം താങ്കൾ പാരായണം ചെയ്യുമ്പോഴും, താങ്കൾക്ക് അത് നൽകപ്പെടാതിരിക്കില്ല
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: ജിബ്‌രീൽ -عَلَيْهِ السَّلَامُ- നബി -ﷺ- യുടെ അടുത്തിരിക്കുമ്പോൾ, തൻ്റെ മുകളിൽ നിന്ന് ഒരു വാതിൽ തുറക്കുന്നത് പോലെയുള്ള ശബ്ദം കേട്ടു. അപ്പോൾ അദ്ദേഹം തലയുയർത്തി നോക്കി; ശേഷം പറഞ്ഞു: "ആകാശത്തുള്ള ഒരു വാതിൽ ഇന്ന് തുറക്കപ്പെട്…

