വെള്ളി സ്വർണ്ണത്തിന് പകരം വാങ്ങൽ പലിശയാണ്; റൊക്കമായി അപ്പോൾ തന്നെ അങ്ങോട്ടുമിങ്ങോട്ടും കൈമാറിയെങ്കിലൊഴികെ. ഗോതമ്പ് ഗോതമ്പിന് പകരം പലിശയാണ്; റൊക്കമായി അപ്പോൾ തന്നെ അങ്ങോട്ടുമിങ്ങോട്ടും കൈമാറിയെങ്കിലൊഴികെ. ബാർളി ബാർളിക്ക് പകരം പലിശയാണ്; റൊക്കമായി അപ്പോൾ തന്നെ അങ്ങോട്ടുമിങ്ങോട്ടും കൈമാറിയെങ്കിലൊഴികെ. ഈത്തപ്പഴം ഈത്തപ്പഴത്തിന് പകരം പലിശയാണ്; റൊക്കമായി അപ്പോൾ തന്നെ അങ്ങോട്ടുമിങ്ങോട്ടും കൈമാറിയെങ്കിലൊഴികെ
മാലിക് ബ്നു ഔസ് ബ്നി ഹദഥാൻ നിവേദനം: (എൻ്റെ പക്കലുള്ള സ്വർണ്ണത്തിന് പകരം വെള്ളിയുടെ) ദിർഹമുകൾ കൈമാറ്റം ചെയ്യുന്ന ആരെങ്കിലുമുണ്ടോ എന്ന് ഞാൻ അന്വേഷിച്ചു. ത്വൽഹതു ബ്നു ഉബൈദില്ലാഹ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു -അദ്ദേഹം ആ സമയം ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- വിൻ്റ…

