افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم.
#5889[صحيح]
HadeethEnc · 1.34.0

വെള്ളി സ്വർണ്ണത്തിന് പകരം വാങ്ങൽ പലിശയാണ്; റൊക്കമായി അപ്പോൾ തന്നെ അങ്ങോട്ടുമിങ്ങോട്ടും കൈമാറിയെങ്കിലൊഴികെ. ഗോതമ്പ് ഗോതമ്പിന് പകരം പലിശയാണ്; റൊക്കമായി അപ്പോൾ തന്നെ അങ്ങോട്ടുമിങ്ങോട്ടും കൈമാറിയെങ്കിലൊഴികെ. ബാർളി ബാർളിക്ക് പകരം പലിശയാണ്; റൊക്കമായി അപ്പോൾ തന്നെ അങ്ങോട്ടുമിങ്ങോട്ടും കൈമാറിയെങ്കിലൊഴികെ. ഈത്തപ്പഴം ഈത്തപ്പഴത്തിന് പകരം പലിശയാണ്; റൊക്കമായി അപ്പോൾ തന്നെ അങ്ങോട്ടുമിങ്ങോട്ടും കൈമാറിയെങ്കിലൊഴികെ

Available translations

Choose an available translation of this Hadeeth

01

Hadeeth text

മാലിക് ബ്നു ഔസ് ബ്നി ഹദഥാൻ നിവേദനം: (എൻ്റെ പക്കലുള്ള സ്വർണ്ണത്തിന് പകരം വെള്ളിയുടെ) ദിർഹമുകൾ കൈമാറ്റം ചെയ്യുന്ന ആരെങ്കിലുമുണ്ടോ എന്ന് ഞാൻ അന്വേഷിച്ചു. ത്വൽഹതു ബ്നു ഉബൈദില്ലാഹ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു -അദ്ദേഹം ആ സമയം ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ അടുത്തായിരുന്നു-: "നിൻ്റെ പക്കലുള്ള സ്വർണ്ണം എനിക്ക് കാണിച്ചു തരിക. ശേഷം നീ എൻ്റെ അടുക്കൽ വരൂ; എൻ്റെ സേവകൻ വന്നെത്തിയാൽ നിനക്ക് ഞങ്ങൾ വെള്ളി തരാം." ഇത് കേട്ടപ്പോൾ ഉമർ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "പറ്റില്ല! അല്ലാഹു സത്യം! അവന് താങ്കൾ അവനുള്ള വെള്ളി (ഇപ്പോൾ തന്നെ) കൊടുക്കുകയോ, അല്ലെങ്കിൽ അവൻ്റെ സ്വർണ്ണം മടക്കി നൽകുകയോ വേണം. കാരണം നബി -ﷺ- പറഞ്ഞിട്ടുണ്ട്: "വെള്ളി സ്വർണ്ണത്തിന് പകരം വാങ്ങൽ പലിശയാണ്; റൊക്കമായി അപ്പോൾ തന്നെ അങ്ങോട്ടുമിങ്ങോട്ടും കൈമാറിയെങ്കിലൊഴികെ. ഗോതമ്പ് ഗോതമ്പിന് പകരം പലിശയാണ്; റൊക്കമായി അപ്പോൾ തന്നെ അങ്ങോട്ടുമിങ്ങോട്ടും കൈമാറിയെങ്കിലൊഴികെ. ബാർളി ബാർളിക്ക് പകരം പലിശയാണ്; റൊക്കമായി അപ്പോൾ തന്നെ അങ്ങോട്ടുമിങ്ങോട്ടും കൈമാറിയെങ്കിലൊഴികെ. ഈത്തപ്പഴം ഈത്തപ്പഴത്തിന് പകരം പലിശയാണ്; റൊക്കമായി അപ്പോൾ തന്നെ അങ്ങോട്ടുമിങ്ങോട്ടും കൈമാറിയെങ്കിലൊഴികെ."
02

Explanation

താബിഈങ്ങളിൽ പെട്ട മാലിക് ബ്നു ഔസ് -رَحِمَهُ اللَّهُ- തൻ്റെ പക്കലുള്ള സ്വർണ്ണത്തിൻ്റെ ദീനാറുകൾ വെള്ളിയുടെ ദിർഹമുകൾക്ക് പകരമായി കൈമാറ്റം ചെയ്യാൻ ശ്രമിച്ച കാര്യമാണ് ഈ ഹദീഥിൽ വിവരിക്കുന്നത്. അദ്ദേഹത്തിൻ്റെ ഈ ആവശ്യം കേട്ടപ്പോൾ സ്വഹാബിയായ ത്വൽഹതു ബ്നു ഉബൈദില്ലാഹ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "നിൻ്റെ സ്വർണ്ണത്തിൻ്റെ ദീനാറുകൾ എനിക്ക് തരിക. ഞാൻ അവ പരിശോധിക്കട്ടെ." അവ വാങ്ങാമെന്ന് തീരുമാനമായപ്പോൾ അദ്ദേഹം പറഞ്ഞു: "എൻ്റെ സേവകൻ വന്നെത്തിയാൽ നീ എൻ്റെ അടുത്ത് വരിക. അപ്പോൾ നിനക്ക് വെള്ളിയുടെ ദിർഹമുകൾ ഞാൻ പകരം നൽകാം."
ഈ സംഭവം നടക്കുമ്പോൾ ഉമർ -رَضِيَ اللَّهُ عَنْهُ- ആ സദസ്സിൽ സന്നിഹിതനായിരുന്നു. അദ്ദേഹം ഈ കച്ചവടരീതിയെ ഉടൻ തന്നെ തിരുത്തി. ഒന്നുകിൽ വെള്ളി ഇപ്പോൾ തന്നെ മാലികിന് നൽകുകയോ, അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ സ്വർണ്ണം തിരിച്ചേൽപ്പിക്കുകയോ ചെയ്യണമെന്ന് അല്ലാഹുവിൻ്റെ പേരിൽ ശപഥം ചെയ്തു കൊണ്ട് ഉമർ -رَضِيَ اللَّهُ عَنْهُ- ത്വൽഹ -رَضِيَ اللَّهُ عَنْهُ- വിനോട് കൽപ്പിച്ചു.
തൻ്റെ എതിർപ്പിനുള്ള കാരണം നബി -ﷺ- യുടെ ഹദീഥാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വർണ്ണത്തിന് പകരം വെള്ളിയോ -അതല്ലെങ്കിൽ മറിച്ചോ- കൈമാറ്റം ചെയ്യുമ്പോൾ ആ കച്ചവടം റൊക്കമായി -ഒരേ സമയം തന്നെ- നടന്നിരിക്കണമെന്ന് നബി -ﷺ- പഠിപ്പിച്ചിട്ടുണ്ട്. അതല്ലെങ്കിൽ നിഷിദ്ധമായ പലിശയിലാണ് ആ കച്ചവടം ഉൾപ്പെടുക. അതാകട്ടെ, നിഷിദ്ധവും അസാധുവുമായ കച്ചവടമാണ്.
അതിനാൽ സ്വർണ്ണത്തിന് പകരം വെള്ളിയോ വെള്ളിക്ക് പകരം സ്വർണ്ണമോ കൈമാറ്റം ചെയ്യുന്നുവെങ്കിൽ അത് റൊക്കമായിരിക്കുകയും രണ്ടു പേരും തങ്ങൾക്ക് അവകാശപ്പെട്ടത് ഒരേ സമയം കൈമാറിയിരിക്കുകയും വേണം. ഗോതമ്പിന് പകരം ഗോതമ്പ് കൈമാറുന്നതും, ചോളത്തിന് പകരം ചോളം കൈമാറുന്നതും, ബാർളിക്ക് പകരം ബാർളി കൈമാറുന്നതും, ഈത്തപ്പഴത്തിന് പകരമായി ഈത്തപ്പഴം കൈമാറുന്നതിലും ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങളുണ്ട്; ഇവയെല്ലാം ഒരേ സമയം റൊക്കമായി കൈമാറുകയും, ഒരേ അളവിൽ (ഉദാഹരണത്തിന് ഒരു കിലോക്ക് പകരം ഒരു കിലോ തന്നെ) കൈമാറ്റം ചെയ്യുകയും വേണം. അവയിൽ ഒന്ന് ഒരു സമയത്ത് നൽകുകയും, അതിന് പകരമുള്ളത് അതേ സമയം തന്നെ കൈമാറുകയും ചെയ്തിരിക്കണം. രണ്ടും കൈമാറ്റം ചെയ്യപ്പെടുന്നതിന് മുൻപ് കച്ചവടത്തിൽ നിന്ന് പിരിയാൻ പാടില്ല.
03

Benefits

ഹദീഥിൽ വിവരിക്കപ്പെട്ട ഇനങ്ങൾ അഞ്ചെണ്ണമാണ്: സ്വർണ്ണം, വെള്ളി, ഗോതമ്പ്, ചോളം, ഈത്തപ്പഴം എന്നിവയാണവ. ഇവ രണ്ടും ഒരേ ഇനം തന്നെയാണ് പരസ്പരം കൈമാറുന്നത് എങ്കിൽ (ഉദാഹരണത്തിന് സ്വർണ്ണത്തിന് പകരം സ്വർണ്ണം തന്നെയാണെങ്കിൽ) അവയിൽ രണ്ട് നിബന്ധനകൾ പാലിക്കണം. (1) റൊക്കമായ കച്ചവടമായിരിക്കണം. (ഒരേ സമയം കൈമാറ്റം നടന്നിരിക്കണം എന്നർത്ഥം). (2) ഒരേ അളവായിരിക്കണം. (ഒരു പവൻ സ്വർണ്ണത്തിന് പകരം ഒരു പവൻ തന്നെയായിരിക്കണം എന്നർത്ഥം). അതല്ലെങ്കിൽ അധികമായി കൈമാറ്റം ചെയ്യപ്പെടുന്ന പലിശയുടെ (رِبَا الفَضْلِ) ഇനത്തിലാണ് അത് ഉൾപ്പെടുക. ഇനി ഈ ഇനങ്ങളിൽ പെട്ടവ പരസ്പരമാണ് കൈമാറുന്നത് എങ്കിൽ (ഉദാഹരണത്തിന് സ്വർണ്ണത്തിന് പകരം വെള്ളിയാണ് നൽകുന്നത് എങ്കിൽ) റൊക്കമായ കച്ചവടമായിരിക്കണം അത് എന്ന ഒരു നിബന്ധന മാത്രമാണ് അതിൽ പാലിക്കേണ്ടത്. കച്ചവട സദസ്സിൽ തന്നെ രണ്ടുപേരും പരസ്പരം വസ്തു കൈമാറിയിരിക്കണം അതല്ലെങ്കിൽ സമയം നീട്ടിവെച്ചതിലൂടെ സംഭവിക്കുന്ന പലിശയുടെ (رِبَا النَّسِيئَةِ) ഇനത്തിലാണ് അത് ഉൾപ്പെടുക.
കച്ചവടം റൊക്കമാവുക എന്നു പറഞ്ഞാൽ ക്രയവിക്രയം ഒരേ സദസ്സിൽ തന്നെ ഒറ്റത്തവണയായി തീർപ്പാക്കലാണ്. 'മജ്ലിസുൽ അഖ്ദ്' എന്നാണ് അറബിയിൽ അതിനു പറയുക. അതിൽ നിന്ന് ഇരുന്നു കൊണ്ട് തന്നെ ഇക്കാര്യം ചെയ്യണമെന്ന് ധരിക്കേണ്ടതില്ല. നടന്നു കൊണ്ടോ വാഹനത്തിലായി കൊണ്ടോ കച്ചവടം ചെയ്താലും കുഴപ്പമൊന്നുമില്ല. മറിച്ച്, പൊതുവെ ജനങ്ങൾ കച്ചവടത്തിൽ നിന്ന് രണ്ടു പേരും പിരിഞ്ഞു പോയതായി കണക്കാക്കുന്ന സ്ഥിതി ഈ നിബന്ധനകൾ പാലിച്ചു കൊണ്ടല്ലാതെ ഉണ്ടാകരുതെന്ന് മാത്രം.
നാണയമായി മാറ്റപ്പെട്ടതോ അല്ലാത്തതോ ആയ എല്ലാ വിധത്തിലുള്ള സ്വർണ്ണവും വെള്ളിയും ഹദീഥിൽ പറയപ്പെട്ട നിയമത്തിൻ്റെ പരിധിയിൽ ഉൾപ്പെടുന്നതാണ്.
സ്വർണ്ണത്തിന് പകരം വെള്ളി കച്ചവടം ചെയ്യുമ്പോൾ പാലിക്കപ്പെടുന്ന നിബന്ധനകൾ ഈ കാലഘട്ടത്തിൽ കറൻസികൾ കൈമാറ്റം ചെയ്യുമ്പോഴും പാലിക്കപ്പെടേണ്ടതുണ്ട്. ഉദാഹരണത്തിന് റിയാലിന് പകരം രൂപ കൈമാറ്റം ചെയ്യുന്നെങ്കിൽ രണ്ട് പേരും പരസ്പരം തൃപ്തിപ്പെട്ട വിധത്തിൽ അവ കൈമാറ്റം ചെയ്യാം. എന്നാൽ ഒരേ സമയമായിരിക്കണം അവ കൈമാറ്റം ചെയ്യപ്പെടുന്നത് എന്ന നിബന്ധന ഈ വിഷയത്തിൽ പാലിക്കേണ്ടതുണ്ട്. അതല്ലെങ്കിൽ ആ കച്ചവടം അസാധുവാകുന്നതാണ്. നിഷിദ്ധമായ പലിശയുടെ ഇനത്തിലാണ് അത് ഉൾപ്പെടുക.
പലിശ ഇടപാടുകൾ അനുവദനീയമല്ല. അത്തരം കച്ചവടക്കരാറുകൾ അസാധുവാണ്; ആ കച്ചവടത്തിൽ ഏർപ്പെട്ടവർ തൃപ്തിപ്പെട്ടു കൊണ്ട് നടക്കുന്ന കച്ചവടമാണ് അത് എങ്കിലും (അവ ഹറാമാണ്). കാരണം ഇസ്‌ലാം ഓരോ വ്യക്തിക്കും സമൂഹത്തിനുമുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നുണ്ട്; ഒരു വ്യക്തി അത് തനിക്ക് വേണ്ടതില്ലെന്ന് തീരുമാനിച്ചാലും സമൂഹത്തിനുള്ള അവകാശം അതിൽ ബാക്കി നിൽക്കുന്നുണ്ട്.
തിന്മ വിലക്കുക എന്നതും തടയുക എന്നതും -അതിന് സാധിക്കുന്നവരുടെ മേൽ- നിർബന്ധമാണ്.
തിന്മ എതിർക്കുമ്പോൾ അതിനുള്ള തെളിവ് കൂടി വിവരിക്കാം; ഉമർ -رَضِيَ اللَّهُ عَنْهُ- സ്വീകരിച്ച രീതി അതാണ്.

Attribution

[متفق عليه]

Categories

Share

Share hadeeth

Sharing options · 0 Total shares

Share

← Back to encyclopedia
Shopping Basket

Loading...