ഇന്നയിന്ന വിധമെല്ലാം പറഞ്ഞിരിക്കുന്ന ചിലരുടെ കാര്യമെന്താണ്?! എന്നാൽ ഞാൻ നിസ്കരിക്കുകയും ഉറങ്ങുകയും, നോമ്പെടുക്കുകയും നോമ്പ് ഉപേക്ഷിക്കുകയും ചെയ്യാറുണ്ട്. ഞാൻ സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ ആരെങ്കിലും എൻ്റെ ചര്യയോട് വിമുഖത കാണിച്ചാൽ അവൻ എന്നിൽ പെട്ടവനല്ല
Choose an available translation of this Hadeeth
Hadeeth text
അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ സ്വഹാബികളിൽ ചിലർ അവിടുത്തെ പത്നിമാരോട് നബി -ﷺ- യുടെ രഹസ്യജീവിതത്തിലെ ഇബാദത്തുകളെ കുറിച്ച് ചോദിച്ചറിഞ്ഞു. (എല്ലാം കേട്ടശേഷം) അവരിൽ ചിലർ പറഞ്ഞു: "ഞാൻ ഇനി സ്ത്രീകളെ വിവാഹം കഴിക്കില്ല." മറ്റു ചിലർ പറഞ്ഞു: "ഞാൻ മാംസം ഭക്ഷിക്കില്ല." മറ്റു ചിലർ പറഞ്ഞു: "ഞാൻ വിരിപ്പിൽ ഉറങ്ങുകയില്ല." നബി -ﷺ- ക്ക് ഈ വിവരം വന്നെത്തിയപ്പോൾ അവിടുന്ന് അല്ലാഹുവിനെ സ്തുതിക്കുകയും പ്രകീർത്തിക്കുകയും ചെയ്തു (പ്രഭാഷണം നടത്തുന്നതിന് വേണ്ടി). അവിടുന്ന് പറഞ്ഞു: "ഇന്നയിന്ന വിധമെല്ലാം പറഞ്ഞിരിക്കുന്ന ചിലരുടെ കാര്യമെന്താണ്?! എന്നാൽ ഞാൻ നിസ്കരിക്കുകയും ഉറങ്ങുകയും, നോമ്പെടുക്കുകയും നോമ്പ് ഉപേക്ഷിക്കുകയും ചെയ്യാറുണ്ട്. ഞാൻ സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ ആരെങ്കിലും എൻ്റെ ചര്യയോട് വിമുഖത കാണിച്ചാൽ അവൻ എന്നിൽ പെട്ടവനല്ല."
Explanation
Benefits
ഇസ്‌ലാമിക നിയമങ്ങളിലെ എളുപ്പവും ലാളിത്യവും. നബി -ﷺ- യുടെ പ്രവൃത്തിയിൽ നിന്നും ജീവിതമാർഗത്തിൽ നിന്നും അക്കാര്യം മനസ്സിലാക്കാം.
നബി -ﷺ- യെ പിൻപറ്റുന്നതിലും അവിടുത്തെ മാർഗവും രീതിയും സ്വീകരിക്കുന്നതിലുമാണ് എല്ലാ നന്മയും ബറകത്തും (അനുഗ്രഹവും) ഉള്ളത്.
ശരീരത്തിന് സാധിക്കാത്ത വിധത്തിലുള്ള ഇബാദത്തുകൾ സ്വന്തത്തിന് മേൽ അടിച്ചേൽപ്പിക്കുന്നതിൽ നിന്ന് ഇസ്‌ലാം ശക്തമായി താക്കീത് നൽകിയിരിക്കുന്നു. പുത്തനാചാരാക്കാരായ ബിദ്അത്തുകാരുടെ രീതിയിൽ പെട്ടതാണത്.
ഇബ്നു ഹജർ -رَحِمَهُ اللَّهُ- പറയുന്നു: "ആരാധനകളിൽ (ഇബാദത്തുകളിൽ) കാഠിന്യം സ്വീകരിക്കുന്നത് ക്രമേണ അതിൽ മടുപ്പുണ്ടാക്കുന്നതിലേക്കും, അവസാനം അത് തീർത്തും ഇല്ലാതാകുന്നതിലേക്കും എത്തിക്കുന്നതാണ്. (മറുവശത്ത്) നിർബന്ധമായ വാജിബുകൾ മാത്രം ചെയ്യുന്നതിൽ ഒതുങ്ങുകയും, ഐഛികമായ സുന്നത്തുകൾ ഉപേക്ഷിക്കുകയും ചെയ്യുന്നത് അലസതയിലേക്കും ഇബാദത്തുകളിൽ ഉന്മേഷമില്ലാത്ത സ്ഥിതിയിലേക്കും കൊണ്ടെത്തിക്കുന്നതാണ്. എല്ലാ കാര്യങ്ങളിലും ഉത്തമമായത് മദ്ധ്യമനിലപാടു തന്നെ."
ഉന്നതരായ വ്യക്തിത്വങ്ങളുടെ ജീവിതരീതികൾ അന്വേഷിച്ചറിയുകയും അവരുടെ പ്രവർത്തനങ്ങൾ മാതൃകയാക്കുകയും ചെയ്യണം എന്ന ഗുണപാഠം ഈ ഹദീഥിലുണ്ട്. അക്കാര്യം പുരുഷന്മാരിൽ നിന്ന് അറിയാൻ സാധിക്കില്ലെങ്കിൽ സ്ത്രീകളോട് ചോദിച്ചറിയുന്നത് അനുവദനീയമാണ് എന്നും മനസ്സിലാക്കാം.
ജനങ്ങളെ ഗുണദോഷിക്കുകയും അവർക്ക് വൈജ്ഞാനിക വിഷയങ്ങൾ പകർന്നു നൽകുകയും വിധിവിലക്കുകൾ വിശദീകരിച്ചു നൽകുകയും, അവരുടെ കൂട്ടത്തിൽ നിന്ന് അബദ്ധം പിണയുന്നവരുടെ ആശയക്കുഴപ്പങ്ങൾ ദൂരീകരിക്കുകയും ചെയ്യേണ്ടതുണ്ട് എന്ന് ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം.
ഇബാദത്തുകൾ ശ്രദ്ധയോടെ നിർവ്വഹിക്കുകയും നിർബന്ധവും ഐഛികവുമായ കർമ്മങ്ങൾ നിറവേറ്റുകയും ചെയ്യുന്നതിനോടൊപ്പം തന്നെ ഇബാദത്തുകളിൽ മിതത്വവും സൗമ്യതയും പുലർത്തണമെന്ന കൽപ്പന. അതിലൂടെ തനിക്ക് മറ്റുള്ളവരുടെ മേലുള്ള ബാധ്യതകൾ നിറവേറ്റാൻ അവന് സാധിക്കുന്നതാണ്.
വിവാഹത്തിൻ്റെ ശ്രേഷ്ഠതയും അതിലേക്ക് മുന്നിട്ടിറങ്ങാനുള്ള താൽപ്പര്യം ജനിപ്പിക്കുന്ന പാഠങ്ങളും ഈ ഹദീഥിലുണ്ട്.
Attribution
Categories
Share hadeeth
Sharing options · 0 Total shares

