الضحى

 

Ad-Duhaa

 

The Morning Hours

1 - Ad-Duhaa (The Morning Hours) - 001

وَٱلضُّحَىٰ
പൂര്‍വ്വാഹ്നം തന്നെയാണ സത്യം.

2 - Ad-Duhaa (The Morning Hours) - 002

وَٱلَّيۡلِ إِذَا سَجَىٰ
രാത്രി തന്നെയാണ സത്യം; അത് ശാന്തമാവുമ്പോള്‍.

3 - Ad-Duhaa (The Morning Hours) - 003

مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ
(നബിയേ,) നിന്‍റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല.

4 - Ad-Duhaa (The Morning Hours) - 004

وَلَلۡأٓخِرَةُ خَيۡرٞ لَّكَ مِنَ ٱلۡأُولَىٰ
തീര്‍ച്ചയായും പരലോകമാണ് നിനക്ക് ഇഹലോകത്തെക്കാള്‍ ഉത്തമമായിട്ടുള്ളത്‌.

5 - Ad-Duhaa (The Morning Hours) - 005

وَلَسَوۡفَ يُعۡطِيكَ رَبُّكَ فَتَرۡضَىٰٓ
വഴിയെ നിനക്ക് നിന്‍റെ രക്ഷിതാവ് (അനുഗ്രഹങ്ങള്‍) നല്‍കുന്നതും അപ്പോള്‍ നീ തൃപ്തിപ്പെടുന്നതുമാണ്.

6 - Ad-Duhaa (The Morning Hours) - 006

أَلَمۡ يَجِدۡكَ يَتِيمٗا فَـَٔاوَىٰ
നിന്നെ അവന്‍ ഒരു അനാഥയായി കണ്ടെത്തുകയും,(1) എന്നിട്ട് (നിനക്ക്‌) ആശ്രയം നല്‍കുകയും ചെയ്തില്ലേ?
1) നബി(ﷺ) ഗര്‍ഭസ്ഥ ശിശുവായിരിക്കെത്തന്നെ അവിടുത്തെ പിതാവ് മരിച്ചു. ആറ് വയസ്സായപ്പോള്‍ മാതാവും. അനാഥയായിത്തീര്‍ന്ന അവിടുത്തെ ആദ്യം പിതാമഹനും പിന്നീട് പിതൃവ്യനുമാണ് സംരക്ഷിച്ചു വളര്‍ത്തിയത്.

7 - Ad-Duhaa (The Morning Hours) - 007

وَوَجَدَكَ ضَآلّٗا فَهَدَىٰ
നിന്നെ അവന്‍ വഴി അറിയാത്തവനായി കണ്ടെത്തുകയും എന്നിട്ട് (നിനക്ക്‌) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു.

8 - Ad-Duhaa (The Morning Hours) - 008

وَوَجَدَكَ عَآئِلٗا فَأَغۡنَىٰ
നിന്നെ അവന്‍ ദരിദ്രനായി കണ്ടെത്തുകയും എന്നിട്ട് അവന്‍ ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു.(2)
2) പിതാമഹന്റെയും പിതൃവ്യന്റെയും സഹായത്തെ ആശ്രയിച്ചുമാത്രം ജീവിക്കേണ്ടിവന്ന നിര്‍ധനനായ നബി(ﷺ) പിന്നീട് ഖദീജ(رضي الله عنها)യുടെ കച്ചവടത്തിന്റെ നടത്തിപ്പ് മുഖേന അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുകയുണ്ടായി.

9 - Ad-Duhaa (The Morning Hours) - 009

فَأَمَّا ٱلۡيَتِيمَ فَلَا تَقۡهَرۡ
എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്‌.

10 - Ad-Duhaa (The Morning Hours) - 010

وَأَمَّا ٱلسَّآئِلَ فَلَا تَنۡهَرۡ
ചോദിച്ചു വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്‌.

11 - Ad-Duhaa (The Morning Hours) - 011

وَأَمَّا بِنِعۡمَةِ رَبِّكَ فَحَدِّثۡ
നിന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക.

[sc name="verse"][/sc]

Scroll to Top