Prophetic Hadeeth Encyclopedia
Search and read verified Prophetic hadeeth translations, explanations, benefits, categories and source attribution. Page 32.
Search the Hadeeth Encyclopedia
Smart instant results tolerate minor spelling mistakes, with every filter in one place.
എൻ്റെ ഉമ്മത്തിലെ എല്ലാവരും സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്; വിസമ്മതിച്ചവരൊഴികെ
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "എൻ്റെ ഉമ്മത്തിലെ എല്ലാവരും സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്; വിസമ്മതിച്ചവരൊഴികെ." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ആരാണ് വിസമ്മതിക്കുന്നവർ?" നബി ﷺ പറഞ്ഞു: "എന്നെ അനുസരിച്ചവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ…
അന്ത്യനാളിൽ ഓരോ മനുഷ്യൻ്റെയും ആയുസ്സിനെ കുറിച്ച് അവൻ എന്തിലാണ് അത് ചെലവഴിച്ചതെന്നും, അവൻ്റെ അറിവിനെ കുറിച്ച് എന്താണ് അതു കൊണ്ട് അവൻ പ്രവർത്തിച്ചതെന്നും, അവൻ്റെ സമ്പത്തിനെ കുറിച്ച് എവിടെ നിന്നാണ് അവൻ അത് സമ്പാദിച്ചതെന്നും എന്തിലാണ് അതവൻ ചെലവഴിച്ചതെന്നും, അവൻ്റെ ശരീരത്തെ കുറിച്ച് എന്തു കാര്യത്തിലാണ് അവനത് ഉപയോഗിച്ചതെന്നും ചോദിക്കപ്പെടാതെ ഒരാളുടെയും കാൽപ്പാദം മുന്നോട്ട് ചലിക്കുകയില്ല
അബൂ ബർസഃ അൽ അസ്‌ലമി -رَضِيَ اللَّهُ عَنْهُ- നിവേേദനം: നബി -ﷺ- പറഞ്ഞു: "അന്ത്യനാളിൽ ഓരോ മനുഷ്യൻ്റെയും ആയുസ്സിനെ കുറിച്ച് അവൻ എന്തിലാണ് അത് ചെലവഴിച്ചതെന്നും, അവൻ്റെ അറിവിനെ കുറിച്ച് എന്താണ് അതു കൊണ്ട് അവൻ പ്രവർത്തിച്ചതെന്നും, അവൻ്റെ സമ്പത്തിനെ കുറിച്ച് എവിടെ നിന്നാണ് അവൻ…
തീർച്ചയായും ഈ പതാക ഞാൻ നാളെ ഒരാളെ ഏൽപ്പിക്കുന്നതാണ്; അല്ലാഹുവിനെയും റസൂലിനെയും അദ്ദേഹം സ്നേഹിക്കുന്നു. അല്ലാഹു അദ്ദേഹത്തിനെ കൊണ്ട് വിജയം നൽകുന്നതാണ്
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഖൈബർ യുദ്ധദിവസം നബി -ﷺ- പറഞ്ഞു: "തീർച്ചയായും ഈ പതാക ഞാൻ നാളെ ഒരാളെ ഏൽപ്പിക്കുന്നതാണ്; അല്ലാഹുവിനെയും റസൂലിനെയും അദ്ദേഹം സ്നേഹിക്കുന്നു. അല്ലാഹു അദ്ദേഹത്തിനെ കൊണ്ട് വിജയം നൽകുന്നതാണ്." ഉമർ -رَضِيَ اللَّهُ عَنْهُ- പറയാറുണ്ടായിരുന…
ആദമിന്റെ മകന് രണ്ട് താഴ്വര നിറയെ സമ്പത്തുണ്ടായിരുന്നെങ്കിൽ അവൻ മൂന്നാമതൊരു താഴ്‌വര കൂടി ആഗ്രഹിക്കുമായിരുന്നു
അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആദമിന്റെ മകന് രണ്ട് താഴ്വര നിറയെ സമ്പത്തുണ്ടായിരുന്നെങ്കിൽ അവൻ മൂന്നാമതൊരു താഴ്‌വര കൂടി ആഗ്രഹിക്കുമായിരുന്നു. മണ്ണല്ലാതെ മറ്റൊന്നും ആദമിന്റെ മകന്റെ വയറ് നിറക്കുകയില്ല. പശ്ചാത്തപിക്കുന്നവരുടെ പശ്ചാത്താപം…
മുസ്ലിമിൻ്റെ ഉടുമുണ്ട് അവൻ്റെ കണങ്കാലിൻ്റെ മദ്ധ്യം വരെയാണ്. അതിനും അവൻ്റെ നെരിയാണിക്കും ഇടയിലാകുന്നതിൽ തെറ്റില്ല -അല്ലെങ്കിൽ കുഴപ്പമില്ല-. രണ്ട് നെരിയാണികൾക്ക് താഴേക്ക് ഇറങ്ങിയത് നരകത്തിലാണ്. ആരെങ്കിലും തൻ്റെ മുണ്ട് അഹങ്കാരത്തോടെ വലിച്ചിഴച്ചാൽ അല്ലാഹു അവനെ നോക്കുന്നതല്ല
അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "മുസ്ലിമിൻ്റെ ഉടുമുണ്ട് അവൻ്റെ കണങ്കാലിൻ്റെ മദ്ധ്യം വരെയാണ്. അതിനും അവൻ്റെ നെരിയാണിക്കും ഇടയിലാകുന്നതിൽ തെറ്റില്ല -അല്ലെങ്കിൽ കുഴപ്പമില്ല-. രണ്ട് നെരിയാണികൾക്ക് താഴേക്ക് ഇറങ്ങിയത് നരകത്തിലാണ്. ആരെങ്കില…
അയൽവാസിക്ക് അനന്തരാവകാശം ലഭിക്കുമെന്ന് ഞാൻ ധരിച്ചു പോകുന്നത് വരെ അയൽവാസികളുടെ കാര്യം ജിബ്രീൽ -عَلَيْهِ السَّلَامُ- എന്നോട് ഉപദേശിച്ചു കൊണ്ടേയിരുന്നു
നിങ്ങളിൽ ഒരാളുടെ വാതിലിന് അരികിൽ ഒരു അരുവിയുണ്ടായിരിക്കുകയും, അയാൾ അതിൽ എല്ലാ ദിവസവും അഞ്ചു നേരം കുളിക്കുകയും ചെയ്യുന്നുവെങ്കിൽ അയാളെ കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്? അയാളുടെ മേൽ എന്തെങ്കിലും മാലിന്യം അത് ബാക്കിവെക്കുമെന്ന് നിങ്ങൾ പറയുമോ?
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "നിങ്ങളിൽ ഒരാളുടെ വാതിലിന് അരികിൽ ഒരു അരുവിയുണ്ടായിരിക്കുകയും, അയാൾ അതിൽ എല്ലാ ദിവസവും അഞ്ചു നേരം കുളിക്കുകയും ചെയ്യുന്നുവെങ്കിൽ അയാളെ കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്? അയാളുടെ മേൽ എന്തെങ്കിലു…
പരസ്പര സ്നേഹത്തിലും, ദയയിലും, കാരുണ്യത്തിലും മുഅ്മിനുകളുടെ ഉപമ ഒരൊറ്റ ശരീരത്തിൻ്റെ ഉപമയാണ്. അതിലെ ഒരു അവയവം രോഗത്താൽ പ്രയാസമനുഭവിക്കുമ്പോൾ മറ്റു അവയവങ്ങൾ അതിനു വേണ്ടി ഉറക്കമൊഴിഞ്ഞും പനിപിടിച്ചും വേദനയിൽ പങ്കുചേരും
നുഅ്മാൻ ബ്നു ബശീർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "പരസ്പര സ്നേഹത്തിലും, ദയയിലും, കാരുണ്യത്തിലും മുഅ്മിനുകളുടെ ഉപമ ഒരൊറ്റ ശരീരത്തിൻ്റെ ഉപമയാണ്. അതിലെ ഒരു അവയവം രോഗത്താൽ പ്രയാസമനുഭവിക്കുമ്പോൾ മറ്റു അവയവങ്ങൾ അതിനു വേണ്ടി ഉറക്കമൊഴിഞ്ഞും പനിപിടിച്ചും വേദനയിൽ…
കുഴപ്പങ്ങളുടെ സന്ദർഭത്തിലുള്ള ആരാധന എൻ്റെ അടുക്കലേക്കുള്ള പലായനം പോലെയാണ്
മഅ്ഖിൽ ബ്നു യസാർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറഞ്ഞു: "കുഴപ്പങ്ങളുടെ സന്ദർഭത്തിലുള്ള ആരാധന എൻ്റെ അട…
നിങ്ങൾ (ഭരണാധികാരിയെ) കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. അവർക്ക് മേലുള്ള ബാധ്യതകൾ അവരുടെ മേലും, നിങ്ങൾക്കുള്ള ബാധ്യതകൾ നിങ്ങളുടെ മേലുമുണ്ട്
അബൂ ഹുനൈദഃ വാഇൽ ബ്നു ഹുജ്ർ -رَضِيَ اللَّهُ عَنْهُ- നിവേദനം: സലമതു ബ്നു യസീദ് അൽജുഅ്ഫി നബി -ﷺ- യോട് ഒരിക്കൽ ചോദിച്ചു: അല്ലാഹുവിൻ്റെ ദൂതരേ! ഞങ്ങളുടെ അവകാശങ്ങൾ തടഞ്ഞു വെക്കുകയും, തങ്ങൾക്കുള്ള അവകാശങ്ങൾ ചോദിച്ചു വാങ്ങുകയും ചെയ്യുന്ന ഭരണാധികാരികൾ ഞങ്ങൾക്ക് മേൽ അധികാരത്തിലെത്…
തിന്മക്ക് വേണ്ടിയോ കുടുംബബന്ധം വിഛേദിക്കുന്നതിനോ വേണ്ടിയല്ലാതെ ഒരു മുസ്‌ലിമായ വ്യക്തി (അല്ലാഹുവിനോട്) പ്രാർത്ഥിക്കുകയാണെങ്കിൽ അത് മുഖേന മൂന്നിലൊരു കാര്യം അല്ലാഹു അവന് നല്കാതിരിക്കില്ല. ഒന്നുകിൽ അവന്റെ പ്രാർത്ഥനക്ക് ഉടനെ ഉത്തരം നൽകും. അല്ലെങ്കിൽ പരലോകത്തേക്ക് അവനുവേണ്ടി അതിനെ സൂക്ഷിച്ച് വെക്കും. അതുമല്ലെങ്കിൽ അതിനു പകരമായി തതുല്യമായ ഒരു തിന്മ അവനിൽ നിന്ന് തടയും." അപ്പോൾ സ്വഹാബികൾ ചോദിച്ചു. നമ്മൾ അധികരിപ്പിക്കുകയാണെങ്കിലോ? അപ്പോൾ നബി ﷺ പറഞ്ഞു. "അല്ലാഹു ഏറ്റവും അധികരിപ്പിക്കുന്നവനാകുന്നു
അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തിന്മക്ക് വേണ്ടിയോ കുടുംബബന്ധം വിഛേദിക്കുന്നതിനോ വേണ്ടിയല്ലാതെ ഒരു മുസ്‌ലിമായ വ്യക്തി (അല്ലാഹുവിനോട്) പ്രാർത്ഥിക്കുകയാണെങ്കിൽ അത് മുഖേന മൂന്നിലൊരു കാര്യം അല്ലാഹു അവന് നല്കാതിരിക്കില്ല. ഒന്നുകിൽ അവന്റെ…

