افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم. افتتاح البرنامج الدعوي السبت القادم، ٩ / ٣ / ١٤٤٨هـ بعد صلاة الفجر مباشرة مسجد محمد بن إبراهيم، الجامعة الإسلامية بالمدينة المنورة فضيلة الشيخ د. هيثم بن محمد سرحان دورة اليوم الواحد، وختم كتاب كل سبت بإذن الله حياكم الله ونفع بكم.
#4947[صحيح]
HadeethEnc · 1.34.0

എൻ്റെ ഉമ്മത്തിലെ എല്ലാവരും സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്; വിസമ്മതിച്ചവരൊഴികെ

Available translations

Choose an available translation of this Hadeeth

01

Hadeeth text

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "എൻ്റെ ഉമ്മത്തിലെ എല്ലാവരും സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്; വിസമ്മതിച്ചവരൊഴികെ." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ആരാണ് വിസമ്മതിക്കുന്നവർ?" നബി ﷺ പറഞ്ഞു: "എന്നെ അനുസരിച്ചവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. എന്നെ ധിക്കരിച്ചവർ വിസമ്മതം പ്രകടിപ്പിച്ചിരിക്കുന്നു."
02

Explanation

നബി ﷺ യുടെ ഉമ്മത്തിൽ പെട്ട എല്ലാവരും സ്വർഗത്തിൽ പ്രവേശിക്കുന്നതാണെന്നും, അതിനോട് വിസമ്മതം കാണിക്കുന്നവർ മാത്രമേ അതിൽ നിന്നൊഴിവാകൂ എന്നും അവിടുന്ന് ഈ ഹദീഥിലൂടെ അറിയിക്കുന്നു.

ഇത് കേട്ടപ്പോൾ സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ആരാണ് വിസമ്മതിക്കുന്നവർ?"

നബി ﷺ അവർക്കുള്ള ഉത്തരമായി പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലിന് കീഴൊതുങ്ങുകയും അവിടുത്തെ പിൻപറ്റുകയും അനുസരിക്കുകയും ചെയ്യുന്നവർ സ്വർഗത്തിൽ പ്രവേശിക്കും. എന്നാൽ അല്ലാഹുവിൻ്റെ റസൂൽ ﷺ യെ ധിക്കരിക്കുകയും അവിടുത്തെ ദീനിലെ വിധിവിലക്കുകൾക്ക് കീഴൊതുങ്ങാതിരിക്കുകയും ചെയ്യുന്നവർ തങ്ങളുടെ തെറ്റായ പ്രവർത്തനങ്ങളിലൂടെ സ്വർഗപ്രവേശനത്തിന് വിസമ്മതം കാണിക്കുകയാണ് ചെയ്യുന്നത്."
03

Benefits

നബി ﷺ യെ അനുസരിക്കുക എന്നത് അല്ലാഹുവിനുള്ള അനുസരണമാണ്. അവിടുത്തെ ധിക്കരിക്കുക എന്നത് അല്ലാഹുവിനോടുള്ള ധിക്കാരവും.
നബി ﷺ യെ അനുസരിക്കുന്നത് സ്വർഗപ്രവേശനം നിർബന്ധമാക്കുന്നു; അവിടുത്തെ ധിക്കരിക്കുന്നത് നരകപ്രവേശനവും നിർബന്ധമാക്കുന്നു.
ഈ ഉമ്മത്തിൽ അല്ലാഹുവിൻ്റെ റസൂൽ ﷺ യെ അനുസരിക്കുന്നവർക്കുള്ള സന്തോഷവാർത്ത; അവരെല്ലാവരും അല്ലാഹുവിൻ്റെ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും ധിക്കരിക്കുന്നവർ മാത്രമേ അതിൽ നിന്ന് ഒഴിവാക്കപ്പെടുകയുള്ളൂ.
നബി ﷺ ക്ക് തൻ്റെ ഉമ്മത്തിനോടുള്ള അനുകമ്പയും, അവർക്ക് സന്മാർഗം ലഭിക്കാനുള്ള അവിടുത്തെ അതിയായ പരിശ്രമവും.

Attribution

[رواه البخاري]

Categories

Share

Share hadeeth

Sharing options · 0 Total shares

Share

← Back to encyclopedia
Shopping Basket

Loading...