അല്ലാഹുവേ, ഞാനിതാ നിനക്ക് വേണ്ടി മുസ്‌ലിമാവുകയും (എന്നെ സമർപ്പിക്കുകയും), നിന്നിൽ വിശ്വസിക്കുകയും, നിന്നിൽ ഭരമേൽപ്പിക്കുകയും, നിന്നിലേക്ക് പശ്ചാതപിച്ച് മടങ്ങുകയും, നിന്നെ മുൻനിർത്തി വാഗ്വാദം നടത്തുകയും ചെയ്യുന്നു. അല്ലാഹുവേ, നിന്റെ പ്രതാപം മുൻനിർത്തി എന്നെ നീ വഴികേടിലാക്കുന്നതിൽ നിന്നും നിന്നോട് ഞാൻ രക്ഷ ചോദിക്കുന്നു. നീയല്ലാതെ ആരാധനക്കർഹനില്ല തന്നെ. നീ ഒരിക്കലും മരിക്കാതെ എന്നെന്നും ജീവിച്ചിരിക്കുന്നവനാണ്. ജിന്നുകളും മനുഷ്യരും മരിച്ച് പോകുന്നവരുമാണ്
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹുവേ, ഞാനിതാ നിനക്ക് വേണ്ടി മുസ്‌ലിമാവുകയും (എന്നെ സമർപ്പിക്കുകയും), നിന്നിൽ വിശ്വസിക്കുകയും, നിന്നിൽ ഭരമേൽപ്പിക്കുകയും, നിന്നിലേക്ക് പശ്ചാതപിച്ച് മടങ്ങുകയും, നിന്നെ മുൻനിർത്തി വാഗ്വാദം നടത്തുകയും…

