സുബ്ഹാനല്ലാഹ്! തീർച്ചയായും ഒരു മുഅ്മിൻ അശുദ്ധിയാവുകയില്ല
Choose an available translation of this Hadeeth
Hadeeth text
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: മദീനയിലെ വഴികളിലൊന്നിൽ വെച്ച് അദ്ദേഹത്തെ നബി -ﷺ- കണ്ടുമുട്ടി; (ആ സമയം അബൂഹുറൈറ) ജനാബത്തുകാരനായിരുന്നു. അദ്ദേഹം പതിയെ വലിഞ്ഞു പോവുകയും (ജനാബത്തിൽ നിന്ന്) കുളിക്കുകയും ചെയ്തു. നബി -ﷺ- അബൂ ഹുറൈറയെ അന്വേഷിച്ചു. അദ്ദേഹം വന്നപ്പോൾ അവിടുന്ന് പറഞ്ഞു: "ഹേ അബൂഹുറൈറ! നീ എവിടെയായിരുന്നു?!"
അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! താങ്കൾ എന്നെ കണ്ടുമുട്ടിയ സന്ദർഭത്തിൽ ഞാൻ ജനാബത്തുകാരനായിരുന്നു. കുളിക്കാതെ താങ്കളോടൊപ്പം ഇരിക്കുന്നതിൽ എനിക്ക് തൃപ്തിയുണ്ടായിരുന്നില്ല."
അപ്പോൾ നബി -ﷺ- പറഞ്ഞു: "സുബ്ഹാനല്ലാഹ്! തീർച്ചയായും ഒരു മുഅ്മിൻ അശുദ്ധിയാവുകയില്ല."
Explanation
Benefits
(അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും പരലോകത്തെയും) സത്യപ്പെടുത്തുന്ന വിശ്വാസിയായ മുഅ്മിൻ ജീവിച്ചിരിക്കുമ്പോഴും മരിച്ചു കഴിഞ്ഞാലും ശുദ്ധിയുള്ളവൻ തന്നെ.
മഹത്വവും വിജ്ഞാനവും നന്മയുമുള്ളവരെ ആദരിക്കുകയും, അവരോടൊപ്പം ഏറ്റവും നല്ല രൂപത്തിൽ സഹവസിക്കുകയും വേണം.
(അദ്ധ്യാപകനും ശിഷ്യനും, സേനാനായകനും ഭടനും പോലെയുള്ള ബന്ധങ്ങളിൽ) നേതാവിനോട് അനുയായി സമ്മതം ചോദിക്കണം. നബി -ﷺ- യോട് അറിയിക്കാതെ അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- എഴുന്നേറ്റു പോയത് അവിടുന്ന് തിരുത്തുകയാണ് ചെയ്തത്. കാരണം, പോകുന്നതിന് മുൻപ് സമ്മതം ചോദിക്കുക എന്നത് നല്ല മര്യാദകളിൽ പെട്ടതാണ്.
അത്ഭുതകരമായ കാര്യങ്ങൾ കാണുമ്പോൾ 'സുബ്ഹാനല്ലാഹ്' എന്ന് പറയൽ (സുന്നത്താണ്).
പുറമേക്ക് പറയാൻ ലജ്ജിക്കേണ്ട കാര്യങ്ങൾ ആവശ്യം വന്നാൽ പറയുന്നത് അനുവദനീയമാണ്.
(അല്ലാഹുവിനെയും അവൻ്റെ ദൂതനെയും പരലോകത്തെയും) നിഷേധിക്കുന്ന കാഫിർ നജസായ മാലിന്യമാണ്. അവൻ്റെ വിശ്വാസത്തിൻ്റെ വൃത്തികേട് കാരണത്താൽ അവന് ആന്തരികമായ മലിനത ബാധിച്ചിരിക്കുന്നു.
നവവി -رَحِمَهُ اللَّهُ- പറയുന്നു: "ശരിയായ മാർഗത്തിന് വിരുദ്ധമായ ഒരു കാര്യമാണ് തൻ്റെ കീഴിലുള്ളയാൾ ചെയ്യുന്നത് എന്ന് കണ്ടാൽ അവൻ്റെ മേൽ അധികാരമുള്ള വ്യക്തി അതിനെ കുറിച്ച് അവനോട് ചോദിക്കണം എന്നും, അവന് ശരിയേതാണെന്ന് വ്യക്തമാക്കി കൊടുക്കുകയും, അതിൻ്റെ വിധി അറിയിച്ചു കൊടുക്കുകയും വേണം എന്ന് ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം. അല്ലാഹുവിനാണ് കൂടുതൽ അറിയുക."
Attribution
Categories
Share hadeeth
Sharing options · 0 Total shares

