നല്ല ഒരു സഹവാസിയുടെയും ചീത്ത സഹവാസിയുടെയും ഉപമ സുഗന്ധം വിൽക്കുന്നവൻ്റെയും ഉലയിൽ ഊതുന്നവൻ്റെയും ഉപമയാണ്
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നല്ല ഒരു സഹവാസിയുടെയും ചീത്ത സഹവാസിയുടെയും ഉപമ സുഗന്ധം വിൽക്കുന്നവൻ്റെയും ഉലയിൽ ഊതുന്നവൻ്റെയും ഉപമയാണ്. സുഗന്ധം വിൽക്കുന്നവൻ; അവൻ നിനക്ക് (സുഗന്ധം) സമ്മാനമായി നൽകുകയോ, നിനക്ക് അവനിൽ നിന്ന് അത് വിലക്ക് വാങ…

