നിങ്ങളിലെ ദുർബലരെ കൊണ്ടല്ലാതെ നിങ്ങൾക്ക് സഹായവും ഉപജീവനവും നൽകപ്പെടുന്നുണ്ടോ?!
Choose an available translation of this Hadeeth
Hadeeth text
മുസ്അബ് ബ്നു സഅ്ദ് (رضي الله عنه) നിവേദനം: സഅ്ദ് (رضي الله عنه) തനിക്ക് മറ്റുള്ളവരേക്കാൾ ഒരു സ്ഥാനമുണ്ട് എന്ന് ധരിച്ചിരുന്നു. അപ്പോൾ നബി (ﷺ) പറയുകയുണ്ടായി: "നിങ്ങളിലെ ദുർബലരെ കൊണ്ടല്ലാതെ നിങ്ങൾക്ക് സഹായവും ഉപജീവനവും നൽകപ്പെടുന്നുണ്ടോ?!"
Explanation
(رضي الله عنه) ധരിച്ചു പോയി. അപ്പോൾ നബി (ﷺ) പറഞ്ഞു: "നിങ്ങളിലെ ദുർബലരെ കൊണ്ടല്ലാതെ നിങ്ങൾക്ക് സഹായവും ഉപജീവനവും നൽകപ്പെടുന്നുണ്ടോ?! അവരുടെ പ്രാർത്ഥനകളും നിസ്കാരങ്ങളും ഇഖ്ലാസുമാണ് (നിങ്ങൾക്ക് ഇവ നൽകപ്പെടാനുള്ള കാരണം). പ്രാർത്ഥനകളിൽ ശക്തമായ ഇഖ്ലാസുള്ളവരായിരിക്കും അവർ; ഇഹലോകത്തിൻ്റെ അലങ്കാരങ്ങളിൽ കെട്ടുപിണയാത്തവരാണെന്നതിനാൽ ആരാധനകളിൽ കൂടുതൽ ഭയഭക്തിയുള്ളവരുമായിരിക്കും അവർ.
Benefits
ഇബ്നു ഹജർ (رحمه الله) പറഞ്ഞു: "ശക്തനായ ഒരാൾക്ക് അവൻ്റെ ധൈര്യവും ശൂരത്വവും മുൻഗണന കൽപ്പിക്കുന്നുവെങ്കിൽ, ദുർബലന് അവൻ്റെ പ്രാർത്ഥനയും ഇഖ്ലാസും മുൻഗണന നൽകുന്നു."
ദരിദ്രരോട് നന്മയിൽ വർത്തിക്കാനും അവരുടെ അവകാശങ്ങൾ നൽകാനുമുള്ള പ്രോത്സാഹനവും പ്രേരണയും. അല്ലാഹു നിനക്ക് മേൽ കരുണ ചൊരിയാനും നിന്നെ സഹായിക്കാനുമുള്ള കാരണമാണത്.
Attribution
Categories
Share hadeeth
Sharing options · 0 Total shares

