Prophetic Hadeeth Encyclopedia
Search and read verified Prophetic hadeeth translations, explanations, benefits, categories and source attribution.
Search the Hadeeth Encyclopedia
Smart instant results tolerate minor spelling mistakes, with every filter in one place.
നികാഹ് (വിവാഹം)
വിശ്വാസികളിൽ ഏറ്റവും പൂർണ്ണമായ വിശ്വാസമുള്ളത് അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവർക്കാണ്. നിങ്ങളിൽ ഏറ്റവും ഉത്തമർ നിങ്ങളുടെ ഭാര്യമാരോട് ഏറ്റവും നല്ലവരായുള്ളവരാണ്
നിങ്ങളെല്ലാം ഇടയന്മാരാണ്; അതിനാൽ തൻ്റെ കീഴിലുള്ളവരെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവരും
അബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളെല്ലാം ഇടയന്മാരാണ്; അതിനാൽ തൻ്റെ കീഴിലുള്ളവരെ കുറിച്ച് ചോദ്യം ചെയ്യപ്പെടുന്നവരും. ജനങ്ങൾക്ക് മേലുള്ള ഭരണാധികാരി അവരുടെ ഇടയനാണ്; തൻ്റെ കീഴിലുള്ളവരെ കുറിച്ച് അവൻ ചോദ്യം ചെയ്യപ്പെടുന്നതാണ്. പുരു…
മുഹമ്മദിന്റെ -ﷺ- കുടുംബത്തിന്റെ അടുത്ത് ധാരാളം സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരെക്കുറിച്ച് ആവലാതി അറിയിച്ചിരിക്കുന്നു; അവർ നിങ്ങളിലെ ഉൽകൃഷ്ഠരല്ല
ഇയാസു ബ്നു അബ്ദില്ല ബിൻ അബീദുബാബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹുവിന്റെ അടിയാത്തികളെ നിങ്ങൾ അടിക്കരുത്." അപ്പോൾ ഉമർ -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ അടുത്തുവന്ന് പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാർക്കെതിരെ ധിക്കാര…
നിങ്ങളില് വിവാഹത്തിന് സാധിക്കുന്നവ൪ വിവാഹം കഴിക്കട്ടെ. തീ൪ച്ചയായും അത് കണ്ണുകളെ താഴ്ത്തുന്നതും ഗുഹ്യാവയവങ്ങളെ സംരക്ഷിക്കുന്നതുമാണ്. ആർക്കെങ്കിലും അതിന് സാധിക്കില്ലെങ്കിൽ അവൻ നോമ്പെടുക്കട്ടെ. അത് അവന് ഒരു പരിചയാണ്
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞങ്ങൾ നബി -ﷺ- യോടൊപ്പമായിരുന്നു. അപ്പോൾ അവിടുന്ന് പറഞ്ഞു: "നിങ്ങളില് വിവാഹത്തിന് സാധിക്കുന്നവ൪ വിവാഹം കഴിക്കട്ടെ. തീ൪ച്ചയായും അത് കണ്ണുകളെ താഴ്ത്തുന്നതും ഗുഹ്യാവയവങ്ങളെ സംരക്ഷിക്കുന്നതുമാണ്. ആർക്കെങ്കിലും അതിന് സ…
നിങ്ങൾ പൂർണ്ണമായി പാലിക്കാൻ ഏറ്റവും ബാധ്യതയുള്ള കരാർ ലൈംഗികബന്ധം അനുവദിച്ചു നൽകുന്ന (വിവാഹ) കരാറാണ്
നബി -ﷺ- ഞങ്ങൾക്ക് 'ഖുത്ബതുൽ ഹാജഃ' പഠിപ്പിച്ചു തന്നിട്ടുണ്ട്
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഞങ്ങൾക്ക് 'ഖുത്ബതുൽ ഹാജഃ' പഠിപ്പിച്ചു തന്നിട്ടുണ്ട്: "തീർച്ചയായും സർവ്വ സ്തുതിയും അല്ലാഹുവിനാകുന്നു. അവനോട് നാം സഹായം തേടുകയും, പാപമോചനം തേടുകയും ചെയ്യുന്നു. നമ്മുടെ സ്വന്തങ്ങളുടെ ഉപദ്രവങ്ങളിൽ നിന്നും നാം…
വലിയ്യ് (രക്ഷാധികാരി) ഇല്ലാതെ വിവാഹമില്ല
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "വലിയ്യ് (രക്ഷാധികാരി) ഇല്ലാതെ വിവാഹമില്ല."
ഏതെങ്കിലുമൊരു സ്ത്രീ തൻ്റെ രക്ഷാധികാരിയുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചാൽ ആ വിവാഹം അസാധുവാണ്." മൂന്നു തവണ അവിടുന്ന് അപ്രകാരം പറഞ്ഞു. "അവൻ അവളുടെ അരികിൽ പ്രവേശിച്ചാൽ (വീട് കൂടിയാൽ) -അവൻ അവളിൽ നിന്ന് നേടിയതിന്- അവൾക്ക് മഹ്റിന് അവകാശമുണ്ട്. അവർ തമ്മിൽ ഭിന്നതയിലായാൽ രക്ഷാധികാരി ഇല്ലാത്തവർക്ക് ഭരണാധികാരി രക്ഷാധികാരിയാകുന്നതാണ്
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ഏതെങ്കിലുമൊരു സ്ത്രീ തൻ്റെ രക്ഷാധികാരിയുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചാൽ ആ വിവാഹം അസാധുവാണ്." മൂന്നു തവണ അവിടുന്ന് അപ്രകാരം പറഞ്ഞു. "അവൻ അവളുടെ അരികിൽ പ്രവേശിച്ചാൽ (വീട് കൂടിയാൽ) -അവൻ അവളിൽ നിന്ന് നേടിയതിന്- അവൾക്ക്…
തന്റെ സ്ത്രീയെ പിൻദ്വാരത്തിലൂടെ ഭോഗിച്ചവൻ ശപിക്കപ്പെട്ടവനാണ്
ഞാൻ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങളുടെ ഇണകൾക്ക് ഞങ്ങളുടെ മേലുള്ള അവകാശങ്ങൾ എന്തെല്ലാമാണ്?" നബി -ﷺ- പറഞ്ഞു: "നീ ഭക്ഷിച്ചാൽ അവളെ ഭക്ഷിപ്പിക്കുക, നീ ധരിച്ചാൽ -അല്ലെങ്കിൽ സമ്പാദിച്ചാൽ- അവളെ ധരിപ്പിക്കുക. നീ അവളുടെ മുഖത്ത് അടിക്കരുത്. അവളെ ചീത്ത വാക്കുകൾ പറയരുത്. വീട്ടിൽ വെച്ചല്ലാതെ അവളെ അകറ്റി നിർത്തരുത്
മുആവിയ അൽ ഖുശൈരി -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങളുടെ ഇണകൾക്ക് ഞങ്ങളുടെ മേലുള്ള അവകാശങ്ങൾ എന്തെല്ലാമാണ്?" നബി -ﷺ- പറഞ്ഞു: "നീ ഭക്ഷിച്ചാൽ അവളെ ഭക്ഷിപ്പിക്കുക, നീ ധരിച്ചാൽ -അല്ലെങ്കിൽ സമ്പാദിച്ചാൽ- അവളെ ധരിപ്പിക്കുക. നീ അവളുടെ മുഖത്ത…

