സൂര്യൻ ഉദിക്കുന്നതിന് മുൻപും, സൂര്യൻ അസ്തമിക്കുന്നതിന് മുൻപും നിസ്കരിച്ച ഒരാളും നരകത്തിൽ പ്രവേശിക്കുകയില്ല
Choose an available translation of this Hadeeth
Hadeeth text
അബൂ സുഹൈർ ഉമാറഃ ബിൻ റുഅയ്ബഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "സൂര്യൻ ഉദിക്കുന്നതിന് മുൻപും, സൂര്യൻ അസ്തമിക്കുന്നതിന് മുൻപും നിസ്കരിച്ച ഒരാളും നരകത്തിൽ പ്രവേശിക്കുകയില്ല."
Explanation
തുടരുകയും ചെയ്യുന്നവർ നരകത്തിൽ പ്രവേശിക്കുന്നതല്ല എന്ന് നബി -ﷺ- അറിയിച്ചു. ഈ രണ്ട് നിസ്കാരങ്ങൾ നബി -ﷺ- പ്രത്യേകമായി പറഞ്ഞത്: അവ (മുനാഫിഖുകൾക്ക്) ഏറ്റവും പ്രയാസമുള്ള നിസ്കാരങ്ങളായതിനാലാണ്. കാരണം സുബ്ഹ് നിസ്കാരം ഉറക്കം ആസ്വദിക്കപ്പെടുന്ന സമയത്താണുള്ളത്. അസ്വർ നിസ്കാരമാകട്ടെ, രാവിലെയുള്ള ജോലികളുടെയും കച്ചവടങ്ങളുടെയും തിരക്കുകൾക്ക് ഇടയിലുമായിരിക്കും. ഈ രണ്ട് നിസ്കാരങ്ങൾ -ഈ പ്രയാസങ്ങളെല്ലാം ഉണ്ടായിട്ടും- ആരെങ്കിലും ശ്രദ്ധയോടെ നിർവ്വഹിക്കുന്നുണ്ടെങ്കിൽ അവൻ മറ്റു നിസ്കാരങ്ങൾ എന്തായാലും ശ്രദ്ധിക്കുമെന്നതിൽ സംശയമില്ല.
Benefits
ഈ രണ്ട് നിസ്കാരങ്ങൾ നിർവ്വഹിക്കുന്നവർ പൊതുവെ മടിയിൽ നിന്നും, ലോകമാന്യത്തിൽ നിന്നും രക്ഷപ്പെട്ടവരായിരിക്കും. ഇബാദത്തുകളോട് അവർക്ക് ഇഷ്ടവുമുണ്ടായിരിക്കും.
Attribution
Categories
Share hadeeth
Sharing options · 0 Total shares

