ഏതു പ്രവർത്തനമാണ് അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായിട്ടുള്ളത്?" നബി -ﷺ- പറഞ്ഞു: "നിസ്കാരം അതിൻ്റെ സമയത്ത് നിർവ്വഹിക്കുന്നതാണ്." ശേഷം ഞാൻ ചോദിച്ചു: "പിന്നെ ഏതാണ്?" നബി -ﷺ- പറഞ്ഞു: "പിന്നെ മാതാപിതാക്കളോട് നന്മ ചെയ്യലാണ്." ഞാൻ ചോദിച്ചു: "പിന്നെ ഏതാണ്?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യലാണ്
Choose an available translation of this Hadeeth
Hadeeth text
അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യോട് ഞാൻ ചോദിച്ചു: "ഏതു പ്രവർത്തനമാണ് അല്ലാഹുവിന് ഏറ്റവും പ്രിയങ്കരമായിട്ടുള്ളത്?" നബി -ﷺ- പറഞ്ഞു: "നിസ്കാരം അതിൻ്റെ സമയത്ത് നിർവ്വഹിക്കുന്നതാണ്." ശേഷം ഞാൻ ചോദിച്ചു: "പിന്നെ ഏതാണ്?" നബി -ﷺ- പറഞ്ഞു: "പിന്നെ മാതാപിതാക്കളോട് നന്മ ചെയ്യലാണ്." ഞാൻ ചോദിച്ചു: "പിന്നെ ഏതാണ്?" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യലാണ്." ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: "ഇത്രയുമാണ് നബി -ﷺ- എനിക്ക് പറഞ്ഞു തന്നത്. ഞാൻ കൂടുതൽ ചോദിച്ചിരുന്നെങ്കിൽ അവിടുന്ന് എനിക്ക് കൂടുതൽ പറഞ്ഞു തരുമായിരുന്നു."
Explanation
ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: നബി -ﷺ- ഇവയെല്ലാം എനിക്ക് പറഞ്ഞു തന്നു. 'ഇനി ഏതാണ് അല്ലാഹുവിന് കൂടുതൽ പ്രിയങ്കരം' എന്ന് ഞാൻ വീണ്ടും ചോദിച്ചിരുന്നെങ്കിൽ നബി -ﷺ- എനിക്ക് ഇനിയും പറഞ്ഞു തരുമായിരുന്നു.
Benefits
ഏറ്റവും ശ്രേഷ്ഠയുള്ള പ്രവർത്തനങ്ങൾക്ക് ഏറ്റവും മുൻഗണന നൽകാനും, അവ ക്രമത്തിൽ പ്രാവർത്തികമാക്കാനുമുള്ള പ്രോത്സാഹനവും പ്രേരണയും ഈ ഹദീഥിലുണ്ട്.
ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തനം ഏതാണ് എന്ന ചോദ്യത്തിന് നബി -ﷺ- വ്യത്യസ്തമായ മറുപടികൾ നൽകിയത് കാണാം. ചോദിക്കുന്ന വ്യക്തികളെയും അവരുടെ സാഹചര്യങ്ങളെയും ഓരോരുത്തർക്കും ഏറ്റവും പ്രയോജനകരമായത് ഏതാണ് എന്നതിനെയും പരിഗണിച്ചത് കൊണ്ടാണ് വ്യത്യസ്ഥ ഉത്തരങ്ങൾ അവിടുന്ന് നൽകിയത്.
Attribution
Categories
Share hadeeth
Sharing options · 0 Total shares

