സ്വർഗത്തിൽ റയ്യാൻ എന്ന് വിളിക്കപ്പെടുന്ന ഒരു കവാടമുണ്ട്; ഖിയാമത്ത് നാളിൽ നോമ്പുകാരാണ് അതിലൂടെ പ്രവേശിക്കുക. അവരല്ലാതെ മറ്റാരും അതിലൂടെ പ്രവേശിക്കുകയില്ല
Choose an available translation of this Hadeeth
Hadeeth text
സഹ്ൽ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "സ്വർഗത്തിൽ റയ്യാൻ എന്ന് വിളിക്കപ്പെടുന്ന ഒരു കവാടമുണ്ട്; ഖിയാമത്ത് നാളിൽ നോമ്പുകാരാണ് അതിലൂടെ പ്രവേശിക്കുക. അവരല്ലാതെ മറ്റാരും അതിലൂടെ പ്രവേശിക്കുകയില്ല. നോമ്പുകാരെവിടെ എന്ന് വിളിച്ചു ചോദിക്കപ്പെടുകയും, അപ്പോൾ അവർ എഴുന്നേറ്റു വരുകയും ചെയ്യും. അവരല്ലാതെ മറ്റാരും അതിലൂടെ പ്രവേശിക്കുകയില്ല. അവർ പ്രവേശിച്ചു കഴിഞ്ഞാൽ അത് അടക്കപ്പെടും; പിന്നീട് അതിലൂടെ ആരും പ്രവേശിക്കുകയില്ല."
Explanation
Benefits
സ്വർഗത്തിലെ എട്ട് വാതിലുകളിലൊന്ന് അല്ലാഹു നോമ്പുകാർക്ക് മാത്രമായി മാറ്റിവെച്ചിരിക്കുന്നു; അവർ അതിലൂടെ പ്രവേശിച്ചു കഴിഞ്ഞാൽ അത് അടക്കപ്പെടുന്നതാണ്.
സ്വർഗത്തിന് വാതിലുകളുണ്ട് എന്ന പാഠം.
സിൻദി (رحمه الله) പറഞ്ഞു: "നോമ്പുകാർ എവിടെ എന്ന ചോദ്യം കൊണ്ട് ഉദ്ദേശിക്കുന്നത് നോമ്പ് അധികരിപ്പിച്ചവരെയാണ്. നീതിമാൻ എന്നും അതിക്രമി എന്നും വിളിക്കാറുള്ളത് ഈ സ്വഭാവങ്ങൾ ശീലമാക്കിയവരെയാണ് എന്നതു പോലെ. എപ്പോഴെങ്കിലുമൊരിക്കൽ നീതിയോ അതിക്രമമോ പ്രവർത്തിച്ചവരെ അപ്രകാരം വിളിക്കുകയില്ലല്ലോ?!"
'റയ്യാൻ' എന്ന പദത്തിൻ്റെ അർത്ഥം ദാഹം ശമിപ്പിക്കുന്നത് എന്നാണ്. കാരണം നോമ്പുകാർ ദാഹം സഹിച്ചവരാണ്; പ്രത്യേകിച്ചും നീണ്ട പകലുകളുള്ള വേനലിൻ്റെ ചൂടിൽ. അതു കൊണ്ടാണ് അവരുടെ പ്രവർത്തനത്തിന് യോജിച്ച വിധത്തിലുള്ള പേര് അവർ പ്രവേശിക്കുന്ന വാതിലിന് നൽകപ്പെട്ടത്. ദാഹം എന്നതിൻ്റെ നേർവിപരീതമായ 'സമ്പൂർണമായ ദാഹശമനം' എന്ന അർത്ഥമാണ് 'റയ്യാൻ' എന്ന പദത്തിന് എന്നും അഭിപ്രായമുണ്ട്; നോമ്പുകാരുടെ ദാഹത്തിനും വിശപ്പിനുമുള്ള പ്രതിഫലം എന്ന ഉദ്ദേശ്യമാണ് ഈ നാമകരണത്തിന് പിന്നിലുള്ളത്.
Attribution
Categories
Share hadeeth
Sharing options · 0 Total shares

