റമദാൻ വന്നെത്തിയാൽ സ്വർഗകവാടങ്ങൾ മലർക്കെ തുറക്കപ്പെടുകയും, നരകകവാടങ്ങൾ കൊട്ടിയടക്കപ്പെടുകയും, പിശാചുക്കൾ ബന്ധനസ്ഥരാക്കപ്പെടുകയും ചെയ്യും
Choose an available translation of this Hadeeth
Hadeeth text
അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "റമദാൻ വന്നെത്തിയാൽ സ്വർഗകവാടങ്ങൾ മലർക്കെ തുറക്കപ്പെടുകയും, നരകകവാടങ്ങൾ കൊട്ടിയടക്കപ്പെടുകയും, പിശാചുക്കൾ ബന്ധനസ്ഥരാക്കപ്പെടുകയും ചെയ്യും."
Explanation
Benefits
ഈ മാസത്തിൽ നോമ്പെടുക്കുന്നവർക്കുള്ള സന്തോഷവാർത്ത; ആരാധനകളും ഇബാദത്തുകളും നന്മകളും നിറഞ്ഞ അനുഗ്രഹങ്ങളുടെ സുവർണ്ണ കാലമാണത്.
റമദാൻ മാസത്തിൽ പിശാചുക്കൾ ബന്ധിക്കപ്പെടും എന്ന സന്തോഷവാർത്ത ഒരുനിലക്ക് മനുഷ്യരുടെ ന്യായവും ഒഴിവുകഴിവും എടുത്തു നീക്കുന്ന കാര്യവുമാണ്. 'പിശാചുക്കളുടെ ഉപദ്രവം നിന്നിൽ നിന്ന് എടുത്തു നീക്കപ്പെട്ടിരിക്കുന്നു; അതിനാൽ നന്മകൾ ഉപേക്ഷിക്കുന്നതിനും തിന്മകൾ പ്രവർത്തിക്കുന്നതിനും അവരുടെ മേൽ നിനക്ക് കുറ്റം ചാർത്താൻ ഇനി അവസരമില്ല' എന്ന സൂചന കൂടി അതിലുണ്ടെന്ന് സാരം.
ഖുർത്വുബി (رحمه الله) പറയുന്നു: "'റമദാൻ മാസത്തിലും തിന്മകളും പാപങ്ങളും അധികമായി നാം കാണാറുണ്ടല്ലോ? പിശാചുക്കൾ ബന്ധിക്കപ്പെട്ട ശേഷവും ഇതെങ്ങനെ സംഭവിക്കുന്നു' എന്ന് ആരെങ്കിലും ചോദിക്കുന്നെങ്കിൽ അതിനുള്ള ഉത്തരം ഇപ്രകാരമാണ്: നോമ്പിൻ്റെ നിബന്ധനകൾ പാലിച്ചു കൊണ്ടും, അതിൻ്റെ മര്യാദകൾ ശ്രദ്ധിച്ചു കൊണ്ടും നോമ്പെടുക്കുന്നവർക്ക് മാത്രമേ പിശാചിൻ്റെ ഉപദ്രവം കുറയുകയുള്ളൂ. മറ്റൊരു ഉത്തരം ഇപ്രകാരമാണ്: പിശാചുക്കളിൽ കഠിനരും അതിപരുഷരുമായ 'മാരിദു'കൾ എന്ന ഒരു വിഭാഗത്തെ മാത്രമേ ബന്ധിക്കുകയുള്ളൂ; അവർ മുഴുവനായി റമദാനിൽ ബന്ധിക്കപ്പെടുന്നതല്ല. ഈ അഭിപ്രായത്തെ സാധൂകരിക്കുന്ന ചില നിവേദനങ്ങൾ ഹദീഥിന് വന്നിട്ടുമുണ്ട്. മറ്റൊരു വീക്ഷണം: ഹദീഥിൻ്റെ ഉദ്ദേശ്യം റമദാനിൽ തിന്മകൾക്ക് കുറവ് സംഭവിക്കുന്നതാണ് എന്നു മാത്രമാണ്. അതാകട്ടെ, റമദാനിൽ അനുഭവവേദ്യമായ കാര്യവുമാണ്. മറ്റുള്ള മാസങ്ങളിൽ സംഭവിക്കുന്നതിനേക്കാൾ കുറഞ്ഞ തിന്മകൾ മാത്രമേ റമദാനിൽ സംഭവിക്കാറുള്ളൂ. പിശാചുക്കളെ മുഴുവൻ ബന്ധിച്ചുവെന്നാൽ പോലും ഒരു തിന്മയും പാപവും സംഭവിക്കാതിരിക്കാൻ അത് മതിയാവുകയില്ല. കാരണം പിശാചുക്കൾ മാത്രമല്ല തിന്മകൾ സംഭവിക്കാനുള്ള കാരണം. തിന്മയിലേക്ക് തള്ളിവിടുന്ന മോശം മനസ്സും ദുഃശീലങ്ങളും മനുഷ്യരിലെ പിശാചുക്കളുമെല്ലാം തിന്മകളുടെ കാരണങ്ങൾ തന്നെയാണ്.
Attribution
Categories
Share hadeeth
Sharing options · 0 Total shares

