ഒരാൾ ചെലവഴിക്കുന്ന ദീനാറുകളിൽ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് തൻ്റെ കുടുംബത്തിന് വേണ്ടി ചെലവഴിക്കുന്ന ദീനാറും, അല്ലാഹുവിൻ്റെ മാർഗത്തിൽ (യുദ്ധത്തിനായി മാറ്റിവെച്ച) മൃഗത്തിന് വേണ്ടി ചെലവഴിക്കുന്ന ദീനാറും, അല്ലാഹുവിൻ്റെ മാർഗത്തിൽ പടപൊരുതുന്ന തൻ്റെ സഹോദരങ്ങൾക്കായി ചെലവഴിക്കുന്ന ദീനാറുമാകുന്നു
Choose an available translation of this Hadeeth
Hadeeth text
ഥൗബാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഒരാൾ ചെലവഴിക്കുന്ന ദീനാറുകളിൽ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് തൻ്റെ കുടുംബത്തിന് വേണ്ടി ചെലവഴിക്കുന്ന ദീനാറും, അല്ലാഹുവിൻ്റെ മാർഗത്തിൽ (യുദ്ധത്തിനായി മാറ്റിവെച്ച) മൃഗത്തിന് വേണ്ടി ചെലവഴിക്കുന്ന ദീനാറും, അല്ലാഹുവിൻ്റെ മാർഗത്തിൽ പടപൊരുതുന്ന തൻ്റെ സഹോദരങ്ങൾക്കായി ചെലവഴിക്കുന്ന ദീനാറുമാകുന്നു."
അബൂ ഖിലാബ -رَحِمَهُ اللَّهُ- പറയുന്നു: "അവിടുന്ന് ഇക്കൂട്ടത്തിൽ ആദ്യം പറഞ്ഞത് കുടുംബത്തിൻ്റെ കാര്യമാണ്." ശേഷം അദ്ദേഹം പറഞ്ഞു: "ഒരു കുടുംബത്തിലെ കുഞ്ഞുങ്ങളുടെ ചെലവ് നടത്തുകയും, അവർക്ക് അതു മൂലം (മറ്റുള്ളവരോട് ചോദിക്കേണ്ടി വരാത്തവിധം) അഭിമാനം കാത്തു സൂക്ഷിക്കാൻ സാധിക്കുകയോ, അല്ലെങ്കിൽ അല്ലാഹു അതിൽ പ്രയോജനം നൽകുകയും അവർ ധനികരാവുകയും ചെയ്യുന്ന സ്ഥിതിക്ക് കാരണമാകുകയോ ചെയ്യുന്ന വ്യക്തിയെക്കാൾ ശ്രേഷ്ഠമായ പ്രതിഫലം ലഭിക്കുന്ന മറ്റാരുണ്ട്?!"
Explanation
Benefits
തൻ്റെ കുടുംബത്തിന് വേണ്ടി ചെലവഴിക്കുന്നതാണ് മറ്റെല്ലാ ദാനധർമങ്ങളേക്കാളും ശ്രേഷ്ഠമായിട്ടുള്ളത്.
അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിന് വേണ്ടി സമ്പത്ത് ചെലവഴിക്കുക എന്നത് ഏറ്റവും ശ്രേഷ്ഠമായ ദാനധർമങ്ങളിൽ പെട്ടതാണ്. യുദ്ധത്തിനുള്ള പടക്കോപ്പുകൾ ഒരുക്കുന്നതിനും, പടയാളികളെ ഒരുക്കുന്നതിന് വേണ്ടിയുമെല്ലാമുള്ള ദാനങ്ങൾ ഇതിൽ ഉൾപ്പെടും.
അല്ലാഹുവിൻ്റെ മാർഗത്തിൽ എന്നാണ് ഹദീഥിൽ വന്ന പദത്തിൻ്റെ നേരർത്ഥം. (പൊതുവെ അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിനാണ് ഈ പദം ഉപയോഗിക്കപ്പെടാറുള്ളത് എങ്കിലും) ഇവിടെ ഹജ്ജും മറ്റും പോലുള്ള എല്ലാ നന്മകളും ഈ പദത്തിന് കീഴിൽ ഉൾപ്പെടും എന്നും അഭിപ്രായമുണ്ട്.
Attribution
Categories
Share hadeeth
Sharing options · 0 Total shares

