അല്ലാഹുവേ! നീയാകുന്നു (എല്ലാ ന്യൂനതകളിൽ നിന്നും പരിശുദ്ധനായ) അസ്സലാം. നിന്നിൽ നിന്നാകുന്നു സമാധാനം. മഹത്വത്തിൻ്റെയും ആദരവിൻ്റെയും ഉടമയായ നീ അനുഗ്രഹപൂർണ്ണനായിരിക്കുന്നു
Choose an available translation of this Hadeeth
Hadeeth text
ഥൗബാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- തൻ്റെ നിസ്കാരത്തിൽ നിന്ന് വിരമിച്ചാൽ മൂന്ന് തവണ അല്ലാഹുവിനോട് പാപമോചനം തേടുമായിരുന്നു. ശേഷം അവിടുന്ന് പറയും: "അല്ലാഹുവേ! നീയാകുന്നു (എല്ലാ ന്യൂനതകളിൽ നിന്നും പരിശുദ്ധനായ) അസ്സലാം. നിന്നിൽ നിന്നാകുന്നു സമാധാനം. മഹത്വത്തിൻ്റെയും ആദരവിൻ്റെയും ഉടമയായ നീ അനുഗ്രഹപൂർണ്ണനായിരിക്കുന്നു." (ഹദീഥിൻ്റെ നിവേദകരിൽ ഒരാളായ) വലീദ് പറയുന്നു: "എങ്ങനെയാണ് അല്ലാഹുവിനോട് പാപമോചനം തേടേണ്ടത്?" എന്ന് ഇമാം ഔസാഇയോട് ഞാൻ ചോദിച്ചു. അദ്ദേഹം പറഞ്ഞു: "ഞാൻ അല്ലാഹുവിനോട് പാപമോചനം തേടുന്നു (എന്ന അർത്ഥമുള്ള അസ്തഗ്ഫിറുല്ലാഹ് എന്ന വാക്ക്) നീ പറഞ്ഞാൽ മതി."
Explanation
ശേഷം തൻ്റെ രക്ഷിതാവിനെ പ്രകീർത്തിച്ചു കൊണ്ട് അവിടുന്ന് പറയും: "اللَّهمَّ أنتَ السَّلامُ، ومنْكَ السَّلامُ، تباركْتَ ذا الجَلالِ والإكرامِ" - അല്ലാഹു തൻ്റെ വിശേഷണങ്ങളിലെല്ലാം സമ്പൂർണ്ണതയുള്ളവനും, എല്ലാ ന്യൂനതകളിൽ നിന്നും കുറവുകളിൽ നിന്നും പരിശുദ്ധനുമാണ് എന്നാണ് അല്ലാഹുവിൻ്റെ 'അസ്സലാം' എന്ന പേരിൻ്റെ അർത്ഥം. ഇഹലോകത്തെയും പരലോകത്തെയും തിന്മകളിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും അവനോടാണ് നീ രക്ഷ തേടേണ്ടത്;മറ്റാരോടുമല്ല. ഇരുലോകങ്ങളിലും അവൻ്റെ നന്മകൾ അനേകമനേകമായിരിക്കുന്നു. അവൻ ആദരവിൻ്റെയും നന്മകളുടെയും ഉടമസ്ഥനുമാണ്. (ഇതെല്ലാമാണ് ഈ പ്രാർത്ഥനയുടെ ഉദ്ദേശ്യം).
Benefits
ആരാധനകളിൽ സംഭവിക്കുന്ന കുറവുകൾ നികത്താനും, ചെയ്ത സൽകർമ്മങ്ങളെ ശക്തിപ്പെടുത്താനും, അതിൽ വന്നു പോയ പിഴവുകൾ പരിഹരിക്കാനുമാണ് ഇസ്തിഗ്ഫാർ (പാപമോചന പ്രാർത്ഥന) അതിന് ശേഷം പഠിപ്പിച്ചിരിക്കുന്നത്.
Attribution
Categories
Share hadeeth
Sharing options · 0 Total shares

