തീർച്ചയായും ദുനിയാവിൽ ജനങ്ങളെ ശിക്ഷിക്കുന്നവരെ അല്ലാഹു ശിക്ഷിക്കും
ഹിഷാം ഇബ്നു ഹക്കീം ഇബ്നു ഹിസാം -رَضِيَ اللَّهُ عَنْهُ- ശാമിലെ അനറബികളായ കർഷകരിൽ ചിലരുടെ അരികിലൂടെ കടന്നുപോയി. അവരെ വെയിലത്ത് നിർത്തിയിരിക്കുകയായിരുന്നു. അപ്പോൾ അദ്ദേഹം ചോദിച്ചു: "എന്താണ് അവരുടെ കാര്യം?" അവർ പറഞ്ഞു: "ജിസ്‌യ അടയ്ക്കാത്തതുകൊണ്ട് അവരെ തടവിലാക്കിയതാണ്." അപ്പ…

