അബൂ ഹുറൈറ! എൻ്റെ ഈ രണ്ട് ചെരുപ്പുകളുമായി പോവുക! ഈ തോട്ടത്തിനപ്പുറം 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്നത് ഹൃദയത്തിൽ ദൃഢവിശ്വാസത്തോടെ സാക്ഷ്യം വഹിക്കുന്ന ഏതൊരാളെ കണ്ടാലും അവനെ നീ സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിച്ചു കൊള്ളുക
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞങ്ങൾ നബി -ﷺ- യുടെ ചുറ്റും സംഘമായി ഇരിക്കുന്ന വേളയിൽ -ഞങ്ങളുടെ കൂട്ടത്തിൽ അബൂബക്റും ഉമറും -رَضِيَ اللَّهُ عَنْهُمَا- ഉണ്ട്- അവിടുന്ന് ഞങ്ങൾക്കിടയിൽ നിന്ന് എഴുന്നേറ്റു പോയി. അവിടുന്ന് മടങ്ങി വരാൻ വൈകിയപ്പോൾ അവിടുത്തെ എന്തെങ്കിലു…

