എനിക്കും ദുനിയാവിനും തമ്മിലെന്താണ് (ബന്ധം?); ഞാൻ ഈ ദുനിയാവിൽ ഒരു യാത്രക്കാരനെ പോലെ മാത്രമാണ്; ഒരു മരത്തണലിൽ വിശ്രമിച്ച ശേഷം അയാൾ അവിടെ നിന്ന് പോവുകയും, ആ വൃക്ഷം ഉപേക്ഷിക്കുകയും ചെയ്യുന്നു
അബ്ദുല്ലാഹി ബ്നു മസ്ഊദ് (رضي الله عنه) നിവേദനം: നബി (ﷺ) ഒരു പുൽപ്പായമേൽ കിടന്നുറങ്ങിയതിനാൽ അവിടുന്ന് ഉറക്കമെഴുന്നേറ്റപ്പോൾ അവിടുത്തെ പാർശ്വങ്ങളിൽ അതിൻ്റെ അടയാളങ്ങൾ വീണിരുന്നു. അപ്പോൾ ഞങ്ങൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ, ഞങ്ങൾ അങ്ങേക്ക് ഒരു വിരിപ്പ് തയ്യാറാക്കട്ടെയോ?!" അപ…

