നിങ്ങൾ വേദക്കാരെ സത്യപ്പെടുത്തുകയോ കളവാക്കുകയോ ചെയ്യരുത്. "ഞങ്ങൾ അല്ലാഹുവിലും ഞങ്ങളിലേക്ക് അവതരിക്കപ്പെട്ടതിലും വിശ്വസിച്ചിരിക്കുന്നു" (ബഖറ: 136) എന്ന് നിങ്ങൾ പറയുക
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: "വേദക്കാർ തൗറാത്ത് പാരായണം ചെയ്തിരുന്നത് ഹീബ്രു ഭാഷയിലായിരുന്നു. മുസ്‌ലിംകൾക്ക് അവരത് അറബിയിൽ വിശദീകരിച്ചു കൊടുക്കുകയും ചെയ്യുമായിരുന്നു. അപ്പോൾ നബി -ﷺ- പറഞ്ഞു: "നിങ്ങൾ വേദക്കാരെ സത്യപ്പെടുത്തുകയോ കളവാക്കുകയോ ചെയ്യരുത്. "ഞങ്ങൾ…

