അതൊരു നാഡിക്ക് ബാധിക്കുന്ന അസുഖമാകുന്നു. അതിനാൽ നിനക്ക് ആർത്തവം ഉണ്ടാകാറുണ്ടായിരുന്ന ദിവസങ്ങളുടെ എണ്ണം കണക്കാക്കി അവയിൽ നിസ്കാരം ഉപേക്ഷിക്കുകയും, ശേഷം കുളിക്കുകയും നിസ്കാരം നിർവ്വഹിക്കുകയും ചെയ്യുക
മുഅ്മിനീങ്ങളുടെ മാതാവായ ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: ഫാത്വിമഃ ബിൻത് അബീ ഹുബൈശ് -رَضِيَ اللَّهُ عَنْهَا- നബി -ﷺ- യോട് ചോദിച്ചു: എനിക്ക് രക്തസ്രാവം നിലക്കുന്നില്ല എന്നതിനാൽ ഞാൻ ശുദ്ധിയാകുന്നില്ല. അതിനാൽ ഞാൻ നമസ്കാരം ഉപേക്ഷിച്ചു കൊള്ളട്ടെയോ?! അപ്പോൾ നബി -ﷺ- പറഞ്ഞു…

