Prophetic Hadeeth Encyclopedia
Search and read verified Prophetic hadeeth translations, explanations, benefits, categories and source attribution.
Search the Hadeeth Encyclopedia
Smart instant results tolerate minor spelling mistakes, with every filter in one place.
ഖുർആനുമായി ഇടപഴകുന്നതിൻ്റെ ശ്രേഷ്ഠത
നിങ്ങളിൽ ഏറ്റവും നല്ലവർ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ്
വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്ന മുഅ്മിനിൻ്റെ ഉപമ മാതളനാരങ്ങയുടെ ഉപമയാണ്. അതിന് സുഗന്ധവുമുണ്ട്; നല്ല രുചിയുമുണ്ട്. വിശുദ്ധ ഖുർആൻ പാരായണം ചെയ്യാത്ത മുഅ്മിനിൻ്റെ ഉപമ ഈത്തപ്പഴത്തിൻ്റെ ഉപമയാണ്. അതിന് സുഗന്ധമില്ല; (എന്നാൽ) രുചി മധുരമുള്ളതാണ്
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്ന മുഅ്മിനിൻ്റെ ഉപമ മാതളനാരങ്ങയുടെ ഉപമയാണ്. അതിന് സുഗന്ധവുമുണ്ട്; നല്ല രുചിയുമുണ്ട്. വിശുദ്ധ ഖുർആൻ പാരായണം ചെയ്യാത്ത മുഅ്മിനിൻ്റെ ഉപമ ഈത്തപ്പഴത്തിൻ്റെ ഉപമയാണ്. അതിന് സുഗന്ധമ…
ആരെങ്കിലും അല്ലാഹുവിൻ്റെ ഗ്രന്ഥത്തിൽ നിന്ന് ഒരു അക്ഷരം പാരായണം ചെയ്താൽ അവന് ഒരു നന്മയുണ്ടായിരിക്കും. ഓരോ നന്മയും അതിൻ്റെ പത്തിരട്ടി ആയാണ് (പ്രതിഫലം) നൽകപ്പെടുക
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിൻ്റെ ഗ്രന്ഥത്തിൽ നിന്ന് ഒരു അക്ഷരം പാരായണം ചെയ്താൽ അവന് ഒരു നന്മയുണ്ടായിരിക്കും. ഓരോ നന്മയും അതിൻ്റെ പത്തിരട്ടി ആയാണ് (പ്രതിഫലം) നൽകപ്പെടുക. 'അലിഫ് ലാം മീം' എന്ന വചനം ഒരു അക്ഷര…
വിശുദ്ധ ഖുർആൻ നൈപുണ്യത്തോടെ പാരായണം ചെയ്യുന്നവൻ (മലക്കുകളിലെ) ദൂതന്മാരോടും (അല്ലാഹുവിങ്കൽ) ആദരിക്കപ്പെട്ടവരോടും പുണ്യവാന്മാരോടും ഒപ്പമായിരിക്കും. ഖുർആൻ പാരായണം ചെയ്യാൻ പ്രയാസമുണ്ടായിട്ടും ബുദ്ധിമുട്ടി പാരായണം ചെയ്യുന്നവന് രണ്ട് പ്രതിഫലമുണ്ട്
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "വിശുദ്ധ ഖുർആൻ നൈപുണ്യത്തോടെ പാരായണം ചെയ്യുന്നവൻ (മലക്കുകളിലെ) ദൂതന്മാരോടും (അല്ലാഹുവിങ്കൽ) ആദരിക്കപ്പെട്ടവരോടും പുണ്യവാന്മാരോടും ഒപ്പമായിരിക്കും. ഖുർആൻ പാരായണം ചെയ്യാൻ പ്രയാസമുണ്ടായിട്ടും ബുദ്ധിമുട്ടി പാരായണം ചെയ്യു…
ഖുർആനിൻ്റെ ആളോട് പറയപ്പെടും: നീ പാരായണം ചെയ്തു കൊണ്ട് മുകളിലേക്ക് കയറിപ്പോവുക; ഇഹലോകത്ത് നീ 'തർതീൽ' ചെയ്തിരുന്നത് പോലെ, സാവധാനം പാരായണം ചെയ്യുക; നീ പാരായണം ചെയ്യുന്ന അവസാനത്തെ ആയത്തിലാണ് നിൻ്റെ ഭവനമുള്ളത്
അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُما- നിവേദനം: നബി -ﷺ- പറഞ്ഞു: "ഖുർആനിൻ്റെ ആളോട് പറയപ്പെടും: നീ പാരായണം ചെയ്തു കൊണ്ട് മുകളിലേക്ക് കയറിപ്പോവുക; ഇഹലോകത്ത് നീ 'തർതീൽ' ചെയ്തിരുന്നത് പോലെ, സാവധാനം പാരായണം ചെയ്യുക; നീ പാരായണം ചെയ്യുന്ന അവസാനത്തെ ആയത്തിലാണ് നിൻ്റെ ഭ…

