കർമ്മങ്ങളിൽ നിന്ന് നിങ്ങൾക്ക് സാധിക്കുന്നത് ചെയ്യുക. അല്ലാഹുവാണെ സത്യം! നിങ്ങൾക്ക് മടുക്കുന്നത് വരെ അല്ലാഹു മടുക്കുകയില്ല
മുഅ്മിനീങ്ങളുടെ മാതാവായ ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: ഹൗല ബിൻത് തുവൈത്ത് ബിൻ ഹബീബ് അവരുടെ അടുക്കലൂടെ കടന്നുപോകുമ്പോൾ നബി -ﷺ- അവിടെയുണ്ടായിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു: "ഇത് ഹൗല ബിൻത് തുവൈത്ത് ആണ്. അവർ രാത്രി ഉറങ്ങാറില്ലെന്നാണ് (ആളുകൾ) പറയുന്നത്." അപ്പോൾ നബി -ﷺ- പറഞ…

