നീ പറഞ്ഞതു പോലെയാണ് കാര്യമെങ്കിൽ നീയവരെ ചുടുമണ്ണു തീറ്റിക്കുന്നതു പോലെയാണ്. ഈ രൂപത്തിൽ നീ തുടരുന്ന കാലത്തോളം അല്ലാഹുവിൽ നിന്ന് ഒരു സഹായി നിന്നോടൊപ്പം ഉണ്ടായിരിക്കും
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യോട് ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എനിക്ക് ചില കുടുംബക്കാരുണ്ട്; ഞാൻ അവരോട് ബന്ധം ചേർക്കുന്നുവെങ്കിലും അവർ എന്നോട് ബന്ധവിഛേദനം നടത്തുന്നു. ഞാൻ അവരോട് നന്മയിൽ വർത്തിക്കുന്നുവെങ്കിലും അവർ എന്നോട് മോശം പ്രവർത്തിക്കു…

