നിങ്ങൾ ഹജ്ജും ഉംറയും തുടരെത്തുടരെ ചെയ്യുക; അവ രണ്ടും ഉലയിലെ തീ ഇരുമ്പും സ്വർണവും വെള്ളിയും സംസ്കരിക്കുന്നത് പോലെ ദാരിദ്ര്യത്തെയും പാപങ്ങളെയും ഇല്ലാതാക്കും. സ്വീകാര്യയോഗ്യമായ ഹജ്ജിന് സ്വർഗമല്ലാതെ പ്രതിഫലവുമില്ല
Choose an available translation of this Hadeeth
Hadeeth text
അബ്ദുല്ലാഹി ബ്‌നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ ഹജ്ജും ഉംറയും തുടരെത്തുടരെ ചെയ്യുക; അവ രണ്ടും ഉലയിലെ തീ ഇരുമ്പും സ്വർണവും വെള്ളിയും സംസ്കരിക്കുന്നത് പോലെ ദാരിദ്ര്യത്തെയും പാപങ്ങളെയും ഇല്ലാതാക്കും. സ്വീകാര്യയോഗ്യമായ ഹജ്ജിന് സ്വർഗമല്ലാതെ പ്രതിഫലവുമില്ല."
Explanation
Benefits
ഹജ്ജും ഉംറയും തുടർച്ചയായി നിർവ്വഹിക്കുന്നത് സമ്പദ്സമൃദ്ധിക്കും, തിന്മകൾ പൊറുക്കപ്പെടാനും കാരണമാകും.
മുബാറക്ഫൂരീ (رحمه الله) പറഞ്ഞു: "ഈ രണ്ട് പ്രവർത്തനങ്ങൾ ദാരിദ്ര്യത്തെ നീക്കം ചെയ്യുമെന്ന് പറഞ്ഞത് രണ്ടാലൊരു ഉദ്ദേശ്യത്തിലായിരിക്കാൻ സാധ്യതയുണ്ട്; ഒന്നുകിൽ സമ്പത്ത് വർദ്ധിപ്പിച്ചു കൊണ്ട് സാമ്പത്തിക വർദ്ധനവുണ്ടാകാൻ അത് കാരണമാകുന്നതാണ്. അല്ലെങ്കിൽ, ഹൃദയത്തിന് ധന്യത നൽകിക്കൊണ്ട് മനസ്സിലെ ദാരിദ്ര്യം നീക്കിത്തരുന്നതാണ്."
Attribution
Categories
Share hadeeth
Sharing options · 0 Total shares

