നബി -ﷺ- ഫജ്ർ നിസ്കരിച്ചാൽ സൂര്യൻ നന്നായി ഉദിച്ചുയരുന്നത് വരെ തന്റെ നിസ്കാര സ്ഥലത്ത് തന്നെ ഇരിക്കുമായിരുന്നു
Choose an available translation of this Hadeeth
Hadeeth text
ജാബിർ ഇബ്നു സമുറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഫജ്ർ നിസ്കരിച്ചാൽ സൂര്യൻ നന്നായി ഉദിച്ചുയരുന്നത് വരെ തന്റെ നിസ്കാര സ്ഥലത്ത് തന്നെ ഇരിക്കുമായിരുന്നു. അദ്ദേഹം (ജാബിർ) പറഞ്ഞു: "സുബ്ഹ് (പ്രഭാത) നിസ്കാരം നിർവഹിച്ച സ്ഥലത്തുനിന്ന് സൂര്യൻ ഉദിക്കുന്നത് വരെ അവിടുന്ന് എഴുന്നേൽക്കാറുണ്ടായിരുന്നില്ല. സൂര്യൻ ഉദിച്ചാൽ അവിടുന്ന് എഴുന്നേൽക്കും. സ്വഹാബികൾ പരസ്പരം സംസാരിക്കുകയും ജാഹിലിയ്യ കാലത്തെ (ഇസ്‌ലാമിന് മുൻപുള്ള കാലഘട്ടം) കാര്യങ്ങൾ അയവിറക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ അവർ ചിരിക്കുമ്പോൾ നബി -ﷺ- പുഞ്ചിരിക്കുമായിരുന്നു."
Explanation
Benefits
നബിയുടെ -ﷺ- ഉത്തമ സ്വഭാവവും പെരുമാറ്റത്തിലെ സൗമ്യതയും വ്യക്തമാക്കുന്ന ഹദീഥാണിത്. അവിടുന്ന് തന്റെ സ്വഹാബികളോടൊപ്പം ഇരിക്കുകയും അവരുടെ സംസാരങ്ങളും കഥകളും കേൾക്കുകയും പുഞ്ചിരിക്കുകയും ചെയ്യാറുണ്ടായിരുന്നു.
മസ്ജിദിൽ വെച്ച് സംസാരിക്കുന്നതും ജാഹിലിയ്യ കാലത്തെ കാര്യങ്ങൾ അനുസ്മരിക്കുന്നതും അനുവദനീയമാണ്.
ചിരിക്കുന്നതും പുഞ്ചിരിക്കുന്നതും അനുവദനീയമാണ്; അമിതമായി ചിരിക്കുന്നതാണ് വിലക്കപ്പെട്ടിട്ടുള്ളത്.
Attribution
Categories
Share hadeeth
Sharing options · 0 Total shares

