അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആർ വിധിക്കുന്നില്ലയോ അവർ തന്നെയാണ് കാഫിറുകൾ (അവിശ്വാസികൾ)
Choose an available translation of this Hadeeth
Hadeeth text
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: "അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആർ വിധിക്കുന്നില്ലയോ അവർ തന്നെയാണ് കാഫിറുകൾ
(അവിശ്വാസികൾ)." (മാഇദ: 44), "അവർ തന്നെയാണ് അക്രമികൾ." (മാഇദ: 45), "അവർ തന്നെയാണ് ഫാസിഖുകൾ (ധിക്കാരികൾ)." (മാഇദ: 47) എന്നീ ആയത്തുകൾ അല്ലാഹു ഇങ്ങനെ അവതരിപ്പിച്ചിരിക്കുന്നു.
ഇബ്നു അബ്ബാസ് (رضي الله عنه) പറഞ്ഞു: "യഹൂദരിലെ രണ്ട് വിഭാഗങ്ങളെക്കുറിച്ചാണ് അല്ലാഹു ഈ ആയത്തുകൾ അവതരിപ്പിച്ചത്. ജാഹിലിയ്യാ കാലഘട്ടത്തിൽ അതിലൊരു വിഭാഗം മറു വിഭാഗത്തെ അടിച്ചമർത്തിയിരുന്നു. അങ്ങനെ, പ്രബലരായ വിഭാഗം ദുർബലരായ വിഭാഗത്തിൽ നിന്ന് ഒരാളെ കൊന്നാൽ, അതിന് നഷ്ടപരിഹാരമായി അമ്പത് വസ്ഖ് നൽകിയാൽ മതിയാകും; എന്നാൽ ദുർബലരായ വിഭാഗം പ്രബലരായ വിഭാഗത്തിൽ നിന്ന് ഒരാളെ കൊന്നാൽ, നഷ്ടപരിഹാരമായി നൂറ് വസ്ഖ് നൽകണം എന്ന വ്യവസ്ഥയിൽ അവർ യോജിപ്പിലും സന്ധിയിത്തിലുമെത്തി.
നബി (ﷺ) മദീനയിൽ വരുന്നത് വരെ അവർ ഈ നിലയിലായിരുന്നു. നബിയുടെ (ﷺ) വരവോടെ ഈ രണ്ട് വിഭാഗങ്ങളും അവിടുത്തെ മുമ്പിൽ താഴ്മ കാണിച്ചു. അന്ന് നബി (ﷺ) അവർക്കുമേൽ പൂർണ്ണ ആധിപത്യം നേടിയിരുന്നില്ല. അവരെ കീഴ്പ്പെടുത്തിയിരുന്നുമില്ല. അവിടുന്ന് അവരുമായി സന്ധിയിലായിരുന്നു.
അങ്ങനെയിരിക്കെ, ദുർബലരായ വിഭാഗം പ്രബലരായ വിഭാഗത്തിൽ നിന്ന് ഒരാളെ കൊലപ്പെടുത്തി. ഉടനെ പ്രബലർ ദുർബലരോട് നൂറ് വസ്ഖ് നഷ്ടപരിഹാരം കൊടുത്തയക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ ദുർബലർ പറഞ്ഞു: 'മതവും വംശവും നാടും ഒന്നായ രണ്ട് ഗോത്രങ്ങളിൽ, ചിലരുടെ നഷ്ടപരിഹാരം മറ്റുചിലരുടെ നഷ്ടപരിഹാരത്തിന്റെ പകുതിയാവുക എന്നത് എവിടെയെങ്കിലും കേട്ടുകേൾവിയുണ്ടോ? മുമ്പ് ഞങ്ങൾ നിങ്ങൾക്ക് അത് തന്നിരുന്നത് നിങ്ങൾ ഞങ്ങളെ അടിച്ചമർത്തിയത് കൊണ്ടും, ഞങ്ങൾക്ക് നിങ്ങളെ പേടിയുള്ളതുകൊണ്ടുമായിരുന്നു. എന്നാൽ ഇപ്പോൾ മുഹമ്മദ് (ﷺ) വന്ന സ്ഥിതിക്ക് ഞങ്ങൾ നിങ്ങൾക്കത് നൽകില്ല.'
അങ്ങനെ അവർക്കിടയിൽ യുദ്ധം പൊട്ടിപ്പുറപ്പെടാറായി. ഒടുവിൽ നബിയെ (ﷺ) തങ്ങൾക്കിടയിൽ വിധികർത്താവാക്കാം എന്ന് അവർ തീരുമാനിച്ചു. അപ്പോഴാണ് പ്രബലരായ വിഭാഗം ചിന്തിച്ചത്; അവർ പറഞ്ഞു: 'അല്ലാഹുവാണെ സത്യം, മുഹമ്മദ് ഒരിക്കലും അവർക്ക് നൽകുന്നതിന്റെ ഇരട്ടി നമുക്ക് നൽകില്ല. അവർ പറഞ്ഞത് സത്യമാണ്; അവർ നമ്മളെ ഭയന്നിരുന്നത് കാരണവും നാം അവരെ അടിച്ചമർത്തിയതുകൊണ്ടും മാത്രമാണ് അവർ നമുക്ക് അത് തന്നുകൊണ്ടിരുന്നത്. അതിനാൽ, മുഹമ്മദിന്റെ അഭിപ്രായം എന്താണെന്ന് അറിയാൻ നിങ്ങൾ രഹസ്യമായി ആളെ അയക്കുക. നിങ്ങൾക്ക് അനുകൂലമാണ് വിധിയെങ്കിൽ നിങ്ങൾ അദ്ദേഹത്തെ വിധികർത്താവാക്കുക. അതല്ലെങ്കിൽ നിങ്ങൾ ജാഗ്രത പാലിക്കുക, അദ്ദേഹത്തെ വിധികർത്താവാക്കരുത്.'
അങ്ങനെ നബിയുടെ (ﷺ) അഭിപ്രായം അറിയുന്നതിനായി അവർ കപടവിശ്വാസികളിൽ (മുനാഫിഖുകൾ) പെട്ട ചിലരെ രഹസ്യമായി നബിയുടെ (ﷺ) അടുത്തേക്ക് അയച്ചു. അവർ വന്നപ്പോൾ, അവരുടെ മുഴുവൻ കാര്യങ്ങളും അവരുടെ ഗൂഢലക്ഷ്യങ്ങളും അല്ലാഹു തന്റെ റസൂലിന് അറിയിച്ചുകൊടുത്തിരുന്നു. അങ്ങനെ അല്ലാഹു ഈ ആയത്തുകൾ അവതരിപ്പിച്ചു:
"ഓ റസൂലേ, വിശ്വാസം സ്വീകരിച്ചെന്ന് വായ കൊണ്ട് പറയുകയും ഹൃദയം കൊണ്ട് വിശ്വസിക്കാതിരിക്കുകയും ചെയ്തവരിൽ നിന്ന് അവിശ്വാസത്തിലേക്ക് കുതിക്കുന്നവർ അങ്ങയെ ദുഃഖിപ്പിക്കാതിരിക്കട്ടെ." (മാഇദ: 41) ഇവിടം മുതൽ "അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആർ വിധിക്കുന്നില്ലയോ അവർ തന്നെയാണ് അധർമ്മികൾ." (മാഇദ: 47) എന്നതുവരെ അപ്പോഴാണ് അവതരിച്ചത്.
പിന്നീട് ഇബ്നു അബ്ബാസ്
(رضي الله عنه) പറഞ്ഞു: "അല്ലാഹുവാണെ സത്യം, ആ രണ്ട് വിഭാഗത്തെക്കുറിച്ചാണ് അല്ലാഹു ഇത് അവതരിപ്പിച്ചത്. അവരെ തന്നെയാണ് അല്ലാഹു ഉദ്ദേശിച്ചതും."
Explanation
[മാഇദ:47]
എന്നത് വരെയുള്ള ആയത്തുകൾ അങ്ങനെയാണ് അവതരിച്ചത്. ഇബ്നു അബ്ബാസ് (رضي الله عنه) പറഞ്ഞു: "അല്ലാഹുവാണെ സത്യം, ഈ രണ്ട് വിഭാഗത്തെക്കുറിച്ചാണ് "അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആർ വിധിക്കുന്നില്ലയോ അവർ തന്നെയാണ് കാഫിറുകൾ..."[മാഇദ:44] "അവർ തന്നെയാണ് അക്രമികൾ" [മാഇദഃ: 45] "അവർ തന്നെയാണ് അധർമ്മികൾ." [മാഇദഃ: 47] എന്നീ വചനങ്ങൾ അവതരിച്ചത്.
Benefits
ജൂതന്മാരുടെ ചതിയും സ്വന്തം കൂട്ടത്തിൽ പെട്ടവരോട് പോലും അവർ കാണിച്ചിരുന്ന അനീതിയും ഈ ഹദീഥിൽ നിന്ന് വ്യക്തമാണ്.
ജൂതന്മാർക്ക് ദുനിയാവിൽ അപമാനവും പരലോകത്ത് കഠിനമായ ശിക്ഷയുമുണ്ടെന്ന് അല്ലാഹു അറിയിക്കുന്നു.
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധിക്കാതിരിക്കുന്നതും നബിയുടെ (ﷺ) വിധിയിൽ തൃപ്തിപ്പെടാതിരിക്കുന്നതും കുഫ്‌ർ (അവിശ്വാസം), ദ്വുൽമ് (അക്രമം), ഫിസ്ഖ് (ധിക്കാരം) എന്നിവയിൽ ഉൾപ്പെടുന്ന കാര്യമാണ്.
കപടവിശ്വാസികളെ കൊണ്ടുള്ള ഉപദ്രവവും ജൂതന്മാരുമായുള്ള അവരുടെ ബാന്ധവവും വ്യക്തമാക്കുന്ന സംഭവമാണിത്.
Attribution
Categories
Share hadeeth
Sharing options · 0 Total shares

