നബി -ﷺ- റുകൂഇൽ നിന്ന് തൻ്റെ മുതുക് ഉയർത്തിയാൽ ഇപ്രകാരം പറയുമായിരുന്നു: "(സാരം) തന്നെ സ്തുതിച്ചവനെ അല്ലാഹു കേട്ടിരിക്കുന്നു
Choose an available translation of this Hadeeth
Hadeeth text
ഇബ്നു അബീ ഔഫാ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- റുകൂഇൽ നിന്ന് തൻ്റെ മുതുക് ഉയർത്തിയാൽ ഇപ്രകാരം പറയുമായിരുന്നു: "(സാരം) തന്നെ സ്തുതിച്ചവനെ അല്ലാഹു കേട്ടിരിക്കുന്നു." അല്ലാഹുവേ! നിനക്കാകുന്നു സർവ്വ സ്തുതിയും; ആകാശങ്ങൾ നിറയെയും ഭൂമി നിറയെയും അതിന് ശേഷം നീ ഉദ്ദേശിക്കുന്നവയെല്ലാം നിറയെയും."
Explanation
Benefits
റുകൂഇൽ നിന്ന് ഉയർന്നതിന് ശേഷം നേരെ നിൽക്കുകയും അച്ചടക്കം പാലിക്കുകയും ചെയ്യണം. കാരണം ഹദീഥിൽ പഠിപ്പിക്കപ്പെട്ട ഈ പ്രാർത്ഥന മുഴുവനായി ചൊല്ലാൻ സാധിക്കണമെങ്കിൽ അത്രയും നേരം അടക്കത്തോടെ നിൽക്കേണ്ടതുണ്ട്.
എല്ലാ നിസ്കാരങ്ങളിലും -ഫർദ്വിലും സുന്നത്തിലും- ഈ പഠിപ്പിക്കപ്പെട്ട ദിക്റുകൾ ചൊല്ലുക എന്നത് സുന്നത്താണ്.
Attribution
Categories
Share hadeeth
Sharing options · 0 Total shares

