മുടി ചേർക്കുന്നവളെയും മുടി ചേർക്കാൻ ആവശ്യപ്പെടുന്നവളെയും, പച്ചകുത്തുന്നവളെയും പച്ച കുത്താൻ ആവശ്യപ്പെടുന്നവളെയും നബി (ﷺ) ശപിച്ചിരിക്കുന്നു
Choose an available translation of this Hadeeth
Hadeeth text
അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: "മുടി ചേർക്കുന്നവളെയും മുടി ചേർക്കാൻ ആവശ്യപ്പെടുന്നവളെയും, പച്ചകുത്തുന്നവളെയും പച്ച കുത്താൻ ആവശ്യപ്പെടുന്നവളെയും നബി (ﷺ) ശപിച്ചിരിക്കുന്നു."
Explanation
Benefits
തിന്മകളിൽ പരസ്പരം സഹകരിക്കുന്നത് നിഷിദ്ധമായ ഹറാമാണ്.
അല്ലാഹുവിൻ്റെ സൃഷ്ടിപ്പ് മാറ്റിമറിക്കൂക എന്നത് വിലക്കപ്പെട്ടിരിക്കുന്നു; കാരണം യാഥാർത്ഥ്യം മറച്ചു വെക്കലും കബളിപ്പിക്കലുമാണ് അതിലൂടെ സംഭവിക്കുന്നത്.
അല്ലാഹുവും അവൻ്റെ റസൂലും ശപിച്ചവരെ പൊതുവായി (ഒരു വ്യക്തിയെ പ്രത്യേകം പേരെടുത്തു പറയാതെ) ശപിക്കുക എന്നത് അനുവദനീയമാണ്.
നമ്മുടെ കാലഘട്ടത്തിൽ കണ്ടുവരുന്ന വിഗ്ഗുകൾ ഉപയോഗിക്കുക എന്നത് ഹദീഥിൽ നിരോധിക്കപ്പെട്ട മുടി ചേർക്കുന്നതിൻ്റെ പരിധിയിൽ ഉൾപ്പെടുന്നതാണ്. നിഷേധികളായ കുഫ്ഫാറുകളോട് സദൃശ്യരാകുന്ന പ്രവൃത്തിയും, വഞ്ചനയിലേക്കും തെറ്റിദ്ധരിപ്പിക്കലിലേക്കും നയിക്കുന്നതുമായ കാര്യവുമാണത്.
ഖത്താബി (رحمه الله) പറഞ്ഞു: "ഈ ഹദീഥിൽ വിവരിക്കപ്പെട്ട കാര്യങ്ങൾക്ക് ശക്തമായ താക്കീത് വന്നതിൻ്റെ കാരണം: അതിൽ വഞ്ചനയും ചതിയും ഉൾക്കൊള്ളുന്നു എന്നതിനാലാണ്. ഇക്കാര്യത്തിൽ ഇളവ് നൽകപ്പെട്ടാൽ ഇതല്ലാത്ത രൂപത്തിലുള്ള വഞ്ചനകളും ചതിയും അനുവദിക്കേണ്ടി വരും. അല്ലാഹുവിൻ്റെ സൃഷ്ടിപ്പിൽ മാറ്റം വരുത്തുക എന്ന തിന്മയും അതോടൊപ്പം ഈ പ്രവൃത്തിയിലുണ്ട്; ഇബ്നു മസ്ഊദ് (رضي الله عنه) ഈ ഹദീഥ് നിവേദനം ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകളിൽ അതിലേക്കുള്ള സൂചനയുണ്ട്; "അല്ലാഹുവിൻ്റെ സൃഷ്ടിപ്പിൽ മാറ്റം വരുത്തുന്നവർ" എന്ന വാചകം കൂടി അതിൽ വന്നിട്ടുണ്ട്. അല്ലാഹുവിനാണ് കൂടുതൽ അറിയുക."
നവവി (رحمه الله) പറഞ്ഞു: "ഹദീഥിൽ പറയപ്പെട്ട തിന്മകൾ ചെയ്യുന്നതും അതിന് വിധേയരായി നിന്നുകൊടുക്കുന്നതും നിഷിദ്ധമാണ്. പച്ചകുത്തപ്പെടുന്ന സ്ഥലം നജസായി മാറുന്നതാണ്; ചികിത്സയിലൂടെയോ മറ്റോ അത് നീക്കം ചെയ്യാൻ സാധിക്കുമെങ്കിൽ അത് നീക്കം ചെയ്യൽ നിർബന്ധമാണ്. പച്ചകുത്തിയത് നീക്കം ചെയ്യുന്നതിന് ശരീരം മുറിപ്പെടുത്തേണ്ടി വരികയും, അത് കാരണത്താൽ മരണമോ അവയവം നഷ്ടമാകുമെന്നോ അതിൻ്റെ സ്വാധീനം നഷ്ടപ്പെടുമെന്നോ പുറമേക്ക് പ്രകടമാകുന്ന വിധത്തിലുള്ള വൈകൃതമോ വൈകല്യമോ ഭയക്കുന്നുണ്ടെങ്കിൽ പച്ച കുത്തുന്നത് നീക്കം ചെയ്യുക എന്നത് നിർബന്ധമല്ല. പച്ചകുത്തിയ ഒരാൾ അതിൽ നിന്ന് തൗബ ചെയ്തു ഖേദിച്ചു മടങ്ങിയാൽ അവൻ്റെ മേൽ യാതൊരു തിന്മയും പിന്നീട് ബാക്കിയാകുന്നതല്ല. മേൽ പറഞ്ഞ വിധത്തിലുള്ള യാതൊരു ബുദ്ധിമുട്ടും ഭയക്കുന്നില്ലെങ്കിൽ ഉടനടി പച്ചകുത്തൽ നീക്കം ചെയ്യുക എന്നത് നിർബന്ധമാണ്; അത് വൈകിപ്പിക്കുന്നത് തിന്മയാണ്."
Attribution
Categories
Share hadeeth
Sharing options · 0 Total shares

