ഖുർആനിൻ്റെ സഹചാരിയുടെ കാര്യം കെട്ടിയിട്ട ഒരു ഒട്ടകത്തിൻ്റെ ഉടമയുടെ ഉപമ പോലെയാണ്; അതിൻ്റെ കാര്യം ശ്രദ്ധയോടെ വീക്ഷിച്ചാൽ അതിനെ പിടിച്ചു നിറുത്താൻ കഴിയും. അതിനെ വിട്ടുകളഞ്ഞാൽ അത് അകന്നു പോവുകയും ചെയ്യും
Choose an available translation of this Hadeeth
Hadeeth text
അബ്ദുല്ലാഹി ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ഖുർആനിൻ്റെ സഹചാരിയുടെ കാര്യം കെട്ടിയിട്ട ഒരു ഒട്ടകത്തിൻ്റെ ഉടമയുടെ ഉപമ പോലെയാണ്; അതിൻ്റെ കാര്യം ശ്രദ്ധയോടെ വീക്ഷിച്ചാൽ അതിനെ പിടിച്ചു നിറുത്താൻ കഴിയും. അതിനെ വിട്ടുകളഞ്ഞാൽ അത് അകന്നു പോവുകയും ചെയ്യും."
Explanation
ഇതു പോലെയാണ് ഖുർആൻ പഠിച്ച ഒരാളുടെ കാര്യവും; അയാൾ ഖുർആൻ പാരായണം നിർവ്വഹിക്കുകയും ചെയ്താൽ അത് അയാൾക്ക് ഓർമ്മയുണ്ടായിരിക്കും. അല്ലായെങ്കിൽ, അയാൾ ഖുർആൻ ക്രമേണ മറന്നു പോകും. ഖുർആൻ സ്ഥിരമായി ശ്രദ്ധിക്കുന്നവൻ്റെ മനപാഠവും നിലനിൽക്കുന്നതാണ്.
Benefits
വിശുദ്ധ ഖുർആൻ പാരായണം സ്ഥിരമായി നിലനിറുത്തുകയും, അവൻ്റെ നാവ് ഖുർആനിന് പരിചിതമാക്കുകയും വേണം. ഖുർആൻ പാരായണം എളുപ്പമാക്കാൻ അത് ആവശ്യമാണ്. എന്നാൽ ഖുർആൻ പാരായണം അയാൾ അവഗണിച്ചു തള്ളുകയാണെങ്കിൽ അക്കാര്യം അവന് ഭാരമുള്ളതായിത്തീരുകയും, പ്രയാസകരമായി മാറുകയും ചെയ്യും.
ഖാദ്വീ ഇയാദ്വ് (رحمه الله) പറഞ്ഞു: "ഖുർആനിൻ്റെ സഹചാരി (സ്വാഹിബുൽ ഖുർആൻ) എന്നത് കൊണ്ട് ഉദ്ദേശ്യം ഖുർആൻ പാരായണം ശീലമാക്കിയവൻ എന്നാണ്. സഹചാരത്തിലൂടെയാണല്ലോ അടുപ്പവും പരിചയവുമുണ്ടാകുന്നത്. ഒരാൾ മറ്റൊരാളുടെ കൂട്ടുകാരനാണെന്നും (സ്വാഹിബ്), സ്വർഗത്തിൻ്റെ അസ്ഹാബുകൾ, നരകത്തിൻ്റെ അസ്ഹാബുകൾ എന്നുമെല്ലാം പറയുന്നത് ഈ അർത്ഥത്തിലാണ്."
അല്ലാഹുവിൻ്റെ മാർഗത്തിലുള്ള പ്രബോധനത്തിൻ്റെ രീതികളിൽ പെട്ടതാണ് ഉപമകളും ഉദാഹരണങ്ങളും പറയുക എന്നത്.
ഇബ്നു ഹജർ (رحمه الله) പറഞ്ഞു: "ഹദീഥിൽ ഒട്ടകത്തെ പ്രത്യേകം എടുത്തു പറഞ്ഞത് മനുഷ്യരോട് ഇണങ്ങുന്ന ജീവികളിൽ ഏറ്റവും അകൽച്ച പ്രകടിപ്പിക്കുന്ന ജീവിയാണ് അത് എന്നതിനാലാണ്. അത് പൂർണ്ണമായി അകന്നു പോയിക്കഴിഞ്ഞാൽ പിന്നെ അതിനെ വരുതിയിലാക്കുക എന്നത് പ്രയാസകരമാണ്."
Attribution
Categories
Share hadeeth
Sharing options · 0 Total shares

