HadeethEnc · 1.34.0
നബി -ﷺ- ദുരിതങ്ങൾ ബാധിച്ചാൽ ഇപ്രകാരം പറയുമായിരുന്നു: «لَا إِلَهَ إِلَّا اللهُ الْعَظِيمُ الْحَلِيمُ، لَا إِلَهَ إِلَّا اللهُ رَبُّ الْعَرْشِ الْعَظِيمِ، لَا إِلَهَ إِلَّا اللهُ رَبُّ السَّمَاوَاتِ وَرَبُّ الْأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ» (സാരം) "അതിമഹാനും അത്യധികം ക്ഷമിക്കുന്നവനുമായ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല. അതിമഹത്തായ സിംഹാസനത്തിന്റെ രക്ഷിതാവായ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല. ആകാശങ്ങളുടെ രക്ഷിതാവും, ഭൂമിയുടെ രക്ഷിതാവും, ശ്രേഷ്ഠമായ സിംഹാസനത്തിൻ്റെ രക്ഷിതാവുമായ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല
Available translations
Choose an available translation of this Hadeeth
01
Hadeeth text
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- ദുരിതങ്ങൾ ബാധിച്ചാൽ ഇപ്രകാരം പറയുമായിരുന്നു:
«لَا إِلَهَ إِلَّا اللهُ الْعَظِيمُ الْحَلِيمُ، لَا إِلَهَ إِلَّا اللهُ رَبُّ الْعَرْشِ الْعَظِيمِ، لَا إِلَهَ إِلَّا اللهُ رَبُّ السَّمَاوَاتِ وَرَبُّ الْأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ»
(സാരം) "അതിമഹാനും അത്യധികം ക്ഷമിക്കുന്നവനുമായ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല. അതിമഹത്തായ സിംഹാസനത്തിന്റെ രക്ഷിതാവായ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല. ആകാശങ്ങളുടെ രക്ഷിതാവും, ഭൂമിയുടെ രക്ഷിതാവും, ശ്രേഷ്ഠമായ സിംഹാസനത്തിൻ്റെ രക്ഷിതാവുമായ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല."
02
Explanation
പ്രയാസങ്ങൾ കടുക്കുന്ന വേളയിലും ദുഃഖം കഠിനമാകുമ്പോഴും നബി (ﷺ) ഇപ്രകാരം പറയുമായിരുന്നു: «لَا إِلَهَ إِلَّا اللهُ الْعَظِيمُ الْحَلِيمُ» : അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവൻ ഏറ്റവും മഹത്തരമായ സ്ഥാനമുള്ളവനും, അവൻ്റെ വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും അതിമഹത്വമുള്ളവനുമാകുന്നു. തിന്മകൾക്ക് ഉടനടി ശിക്ഷ നൽകാത്തവനും, അത് നീട്ടിവെക്കുന്നവനും, ശിക്ഷിക്കാൻ സാധിക്കുമായിരുന്നിട്ടും തിന്മകൾ പൊറുത്തു നൽകുന്നവനുമാകുന്നു അവൻ. അവൻ എല്ലാത്തിനും കഴിവുള്ളവനുമാകുന്നു. «لَا إِلَهَ إِلَّا اللهُ رَبُّ الْعَرْشِ الْعَظِيمِ» : മഹത്തരമായ സിംഹാസനത്തിൻ്റെ (അർശിൻ്റെ) ഉടമസ്ഥനാകുന്നു അവൻ.
«لَا إِلَهَ إِلَّا اللهُ رَبُّ السَّمَاوَاتِ وَرَبُّ الْأَرْضِ» : ആകാശങ്ങളെയും ഭൂമിയെയും അവയിലുള്ള സർവ്വ വസ്തുക്കളെയും സൃഷ്ടിക്കുകയും ഉടമപ്പെടുത്തുകയും അവയെ നന്നാക്കുന്നവനും, അവരെ ഉദ്ദേശിക്കുന്ന വിധം നിയന്ത്രിക്കുന്നവനും അവനാകുന്നു.
«وَرَبُّ الْعَرْشِ الْكَرِيمِ» മാന്യമായ അർശിൻ്റെ സ്രഷ്ടാവും അവനാകുന്നു.

03
Benefits
പ്രയാസങ്ങളും ദുരിതങ്ങളും സംഭവിക്കുമ്പോൾ പ്രാർത്ഥനയോടെ അല്ലാഹുവിലേക്ക് അഭയമണയുക എന്നത് നിർബന്ധമാണ്.
പ്രയാസവേളകളിൽ ഈ ദിക്ർ മുൻനിർത്തി കൊണ്ട് പ്രാർത്ഥിക്കുക എന്നത് പുണ്യകരമാണ്.
അതിവിശാലമായ കാരുണ്യമുള്ള റഹ്മാനായ റബ്ബിൻ്റെ സിംഹാസനം (അർശ്) സൃഷ്ടികളിൽ ഏറ്റവും ഉന്നതവും ഏറ്റവും വലുതും ഏറ്റവും മഹത്തരവുമായ സൃഷ്ടിയാണ്. അല്ലാഹുവിൻ്റെ അർശ് അതിമഹത്തരവും (عَظِيمٌ) ഉൽകൃഷ്ഠവും (كَرِيمٌ) ആണ് എന്ന് നബി (ﷺ) വിശേഷിപ്പിച്ചിട്ടുണ്ട്.
അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവും രക്ഷിതാവുമാണെന്ന കാര്യം പ്രത്യേകം എടുത്തു പറഞ്ഞത്; മനുഷ്യർക്ക് പ്രത്യക്ഷമായ സൃഷ്ടികളിൽ ഏറ്റവും വലുത് അവയാണെന്നതിനാലാണ്.
ത്വീബീ (رحمه الله) പറയുന്നു: "പ്രയാസങ്ങളുടെയും ദുരിതങ്ങളുടെയും വേളയിലുള്ള പ്രാർത്ഥന 'റബ്ബ്' എന്ന അല്ലാഹുവിൻ്റെ നാമം സ്മരിച്ചു കൊണ്ടാണ് നബി (ﷺ) ആരംഭിച്ചത്. കാരണം സൃഷ്ടികളെ പടിപടിയായി വളർത്തി കൊണ്ടുവരികയും സംവിധാനിക്കുകയും ചെയ്യുക എന്നത് റബ്ബ് എന്ന നാമത്തിൻ്റെ തേട്ടങ്ങളിൽ പെട്ടതാണ്. അല്ലാഹുവിൻ്റെ ഏകത്വം അറിയിക്കുന്ന തൗഹീദിൻ്റെ വാചകമായ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന ദിക്റും അതോടൊപ്പം അവിടുന്ന് സ്മരിച്ചു. അല്ലാഹുവിൻ്റെ പരിശുദ്ധിയെ വാഴ്ത്തുന്ന എല്ലാ വാക്കുകളുടെയും അടിത്തറയാണത്. അതോടൊപ്പം അല്ലാഹുവിൻ്റെ സമ്പൂർണ്ണമായ ശക്തിയെ അറിയിക്കുന്ന 'അദ്വീം' എന്ന നാമവും, അവൻ്റെ അറിവിനെ സൂചിപ്പിക്കുന്ന 'ഹലീം' എന്ന നാമവും അവിടുന്ന് സ്മരിച്ചിരിക്കുന്നു. അറിവില്ലാത്ത ഒരുവനിൽ നിന്ന് ക്ഷമയോ മാന്യതയോ പ്രതീക്ഷിക്കുക സാധ്യമല്ല; ആദരണീയമായ സർവ്വ വിശേഷണങ്ങളുടെയും അടിത്തറ ഈ രണ്ട് വിശേഷണങ്ങളാണ്."

Attribution
[متفق عليه]
Categories
Share
Share hadeeth
Sharing options · 0 Total shares