ഓ ജനങ്ങളേ! നിങ്ങൾ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുക. തീർച്ചയായും ഞാൻ ഒരു ദിവസം അവനിലേക്ക് നൂറുതവണ ഖേദിച്ചുമടങ്ങുന്നു
Choose an available translation of this Hadeeth
Hadeeth text
അഗർ (رضي الله عنه) നിവേദനം -നബി (ﷺ) യുടെ സ്വഹാബിമാരിൽ പെട്ട ഒരാളായിരുന്നു അദ്ദേഹം-: നബി (ﷺ) പറഞ്ഞു: "ഓ ജനങ്ങളേ! നിങ്ങൾ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുക. തീർച്ചയായും ഞാൻ ഒരു ദിവസം അവനിലേക്ക് നൂറുതവണ ഖേദിച്ചുമടങ്ങുന്നു."
Explanation
Benefits
തിന്മകളും തെറ്റുകളും പ്രവർത്തിച്ചതിൽ നിന്നും, നിർബന്ധകർമ്മങ്ങൾ ചെയ്യുന്നതിൽ വരുത്തിയ കുറവുകളിൽ നിന്നും മുഴുവനായാണ് തൗബ ചെയ്യേണ്ടത്.
അല്ലാഹുവിനോട് പാപമോചനം തേടുന്നതിൽ നിഷ്കളങ്കമായ നിയ്യത്ത് (ഇഖ്'ലാസ്) ഉണ്ടായിരിക്കണമെന്ന നിബന്ധനയുണ്ട്. ആരെങ്കിലും അല്ലാഹുവല്ലാത്തവർക്ക് വേണ്ടി ഒരു തിന്മ ഉപേക്ഷിച്ചാൽ അവൻ ഒരിക്കലും തെറ്റിൽ നിന്ന് ഖേദിച്ചു മടങ്ങിയിട്ടില്ല എന്നതിൽ പണ്ഡിതന്മാർക്ക് ഏകാഭിപ്രായമുണ്ട്.
നവവി (رحمه الله) പറയുന്നു: "തൗബക്ക് മൂന്ന് നിബന്ധനകളുണ്ട്. 1- തിന്മ ഉപേക്ഷിക്കുക. 2- അത് സംഭവിച്ചു പോയതിൽ ഖേദിക്കുക. 3- സമാനമായ തെറ്റിലേക്ക് ഇനിയൊരിക്കലും തിരിച്ചു പോകില്ലെന്ന ദൃഢനിശ്ചയം സ്വീകരിക്കുക. ഏതെങ്കിലും മനുഷ്യനോടുള്ള അതിക്രമത്തിൽ നിന്നാണ് പാപമോചനം തേടുന്നത് എങ്കിൽ നാലാമതൊരു നിബന്ധന കൂടി ശ്രദ്ധിക്കണം. അവന് അർഹതപ്പെട്ടത് തിരിച്ചേൽപ്പിക്കുകയോ, അവൻ്റെ പൊരുത്തം വാങ്ങുകയോ ചെയ്യുക എന്നതാണത്.
നബി -ﷺ- പാപമോചനം തേടുന്നു എന്നത് അവിടുന്ന് തെറ്റുകൾ ചെയ്യുന്നു എന്ന് അറിയിക്കുന്നില്ല. മറിച്ച്, അല്ലാഹുവിനോടുള്ള പരിപൂർണ്ണമായ അടിമത്വത്തിൻ്റെയും തൻ്റെ റബ്ബുമായുള്ള ശക്തമായ ബന്ധത്തിൻ്റെയും അടയാളം മാത്രമാണത്. അല്ലാഹുവിനുള്ള നമ്മുടെ കടമ അത്രമാത്രം ഗൗരവപ്പെട്ടതാണെന്നും, താൻ എന്തു മാത്രം പ്രവർത്തിച്ചാലും അവൻ്റെ അനുഗ്രഹങ്ങൾക്ക് പരിപൂർണ്ണമായ നന്ദിയർപ്പിക്കാൻ അശക്തനാണെന്നുമുള്ള ബോധ്യത്തിൽ നിന്നാണ് അവിടുന്ന് പാപമോചനം തേടുന്നത്. അതോടൊപ്പം തൻ്റെ ഉമ്മത്തിനുള്ള മാതൃക കൂടി നബി -ﷺ- ഇതിലൂടെ വരച്ചു കാണിക്കുന്നു. അവിടുത്തെ ഈ പ്രവൃത്തിയിൽ ഇതല്ലാത്ത അനേകം യുക്തികൾ വേറെയുമുണ്ട്.
Attribution
Categories
Share hadeeth
Sharing options · 0 Total shares

