നിങ്ങൾക്കും ദാനമായി അല്ലാഹു ചിലത് നിശ്ചയിച്ചിട്ടുണ്ടല്ലോ?! തീർച്ചയായും എല്ലാ തസ്ബീഹുകളും (സുബ്ഹാനല്ലാഹ്) ദാനമാണ്. എല്ലാ തക്ബീറുകളും (അല്ലാഹു അക്ബർ) ദാനമാണ്. എല്ലാ തഹ്മീദുകളും (അൽഹംദുലില്ലാഹ്) ദാനമാണ്. എല്ലാ തഹ്ലീലുകളും (ലാ ഇലാഹ ഇല്ലല്ലാഹ്) ദാനമാണ്. ഒരു നന്മ കൽപ്പിക്കൽ ദാനമാണ്. ഒരു തിന്മയിൽ നിന്ന് വിലക്കൽ ദാനമാണ്. നിങ്ങളുടെ (ഇണയുമായുള്ള) ലൈംഗികവേഴ്ചയിൽ വരെ നിങ്ങൾക്ക് ദാനമുണ്ട്
Choose an available translation of this Hadeeth
Hadeeth text
അബൂ ദർറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യുടെ സ്വഹാബിമാരിൽ ചിലർ അവിടുത്തോട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! സമ്പത്തുള്ളവർ പ്രതിഫലങ്ങളെല്ലാം കൊണ്ടു പോയിരിക്കുന്നു; ഞങ്ങൾ നിസ്കരിക്കുന്നത് പോലെ അവർ നിസ്കരിക്കുന്നു; ഞങ്ങൾ നോമ്പെടുക്കുന്നത് പോലെ അവർ നോമ്പുമെടുക്കുന്നു; തങ്ങളുടെ സമ്പത്തിൽ അധികമുള്ളതിൽ നിന്ന് അവർ ദാനം നൽകുകയും ചെയ്യുന്നു." നബി -ﷺ- പറഞ്ഞു: "നിങ്ങൾക്കും ദാനമായി അല്ലാഹു ചിലത് നിശ്ചയിച്ചിട്ടുണ്ടല്ലോ?! തീർച്ചയായും എല്ലാ തസ്ബീഹുകളും (സുബ്ഹാനല്ലാഹ്) ദാനമാണ്. എല്ലാ തക്ബീറുകളും (അല്ലാഹു അക്ബർ) ദാനമാണ്. എല്ലാ തഹ്മീദുകളും (അൽഹംദുലില്ലാഹ്) ദാനമാണ്. എല്ലാ തഹ്ലീലുകളും (ലാ ഇലാഹ ഇല്ലല്ലാഹ്) ദാനമാണ്. ഒരു നന്മ കൽപ്പിക്കൽ ദാനമാണ്. ഒരു തിന്മയിൽ നിന്ന് വിലക്കൽ ദാനമാണ്. നിങ്ങളുടെ (ഇണയുമായുള്ള)
ലൈംഗികവേഴ്ചയിൽ വരെ നിങ്ങൾക്ക് ദാനമുണ്ട്." സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങളിലൊരാൾ തൻ്റെ വികാരം നിറവേറ്റുന്നതിലും അവന് ദാനമുണ്ടെന്നോ?!" നബി -ﷺ- പറഞ്ഞു: "അവനത് ഹറാമായ മാർഗത്തിൽ ആക്കിയിരുന്നെങ്കിൽ അവൻ്റെ മേൽ പാപഭാരമുണ്ടാകുമായിരുന്നില്ലേ?! അതു പോലെ, അവനത് അനുവദനീയമായതിൽ നിറവേറ്റിയാൽ അതിന് അവന് പ്രതിഫലവുമുണ്ട്."
Explanation
Benefits
നന്മകൾ ചെയ്യാനുള്ള വഴികൾ അനേകമനേകമുണ്ട്. മുസ്‌ലിമായ ഒരു മനുഷ്യൻ നല്ല ഉദ്ദേശ്യലക്ഷ്യത്തോടെയും സന്മനസ്സോടെയും ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ഈ പറഞ്ഞത് ബാധകമാണ്.
ഇസ്ലാമിൻ്റെ ലാളിത്യവും എളുപ്പവും. ഓരോ മുസ്ലിമിനും തൻ്റെ രക്ഷിതാവായ അല്ലാഹുവിനെ അനുസരിക്കാൻ അനേകം സൽകർമ്മങ്ങൾ ഈ ദീനിൽ പഠിപ്പിക്കപ്പെട്ടിരിക്കുന്നു.
നവവി (رحمه الله) പറയുന്നു: "സത്യസന്ധമായ ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന കേവല പ്രവർത്തനങ്ങൾ പോലും നന്മകളായി മാറുന്നതാണ് എന്നതിന് ഈ ഹദീഥ് തെളിവാണ്. ഭാര്യയോടുള്ള ബാധ്യത നിറവേറ്റുകയും അല്ലാഹു കൽപ്പിച്ചത് പ്രകാരം അവളോട് നന്മയിൽ സഹവസിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ അത് ഒരു ഇബാദത്താകും. അതുമല്ലെങ്കിൽ, ഒരു സൽകർമ്മിയായ സന്താനത്തെ ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെയോ, തൻ്റെയും തൻ്റെ ഇണയുടെയും ജീവിതവിശുദ്ധി കാത്തുസൂക്ഷിക്കണമെന്ന ലക്ഷ്യത്തോടെയും, ഹറാമായ നോട്ടങ്ങളിൽ നിന്ന് കണ്ണിനെ നിയന്ത്രിക്കാനും ചിന്തകളെ പിടിച്ചുവെക്കാനും കഴിയണമെന്ന ആഗ്രഹത്തോടെയും മറ്റുമെല്ലാം ഒരാൾ ഇണയുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടാലും അത് പുണ്യകരം തന്നെ."
ഉദാഹരണങ്ങളും താരതമ്യങ്ങളും സംസാരത്തിൽ കൊണ്ടുവരിക എന്നത് നബി (ﷺ) യുടെ അദ്ധ്യാപനരീതിയിൽ പെട്ടതാണ്; അത് കാര്യങ്ങൾ കൂടുതൽ വ്യക്തമായും മനസ്സിൽ തറക്കുന്ന വിധത്തിലും കേൾവിക്കാരന് എത്തിച്ചു നൽകാൻ സഹായകമാണ്.
Attribution
Categories
Share hadeeth
Sharing options · 0 Total shares

