ഹേ അബൂ സഈദ്! ആരെങ്കിലും അല്ലാഹുവിനെ തൻ്റെ രക്ഷിതാവായും, ഇസ്‌ലാമിനെ തൻ്റെ ദീനായും, മുഹമ്മദ് നബി -ﷺ- യെ തൻ്റെ ദൂതനായും തൃപ്തിപ്പെട്ടാൽ അവന് സ്വർഗം നിർബന്ധമായിരിക്കുന്നു
Choose an available translation of this Hadeeth
Hadeeth text
അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഹേ അബൂ സഈദ്! ആരെങ്കിലും അല്ലാഹുവിനെ തൻ്റെ രക്ഷിതാവായും, ഇസ്‌ലാമിനെ തൻ്റെ ദീനായും, മുഹമ്മദ് നബി -ﷺ- യെ തൻ്റെ ദൂതനായും തൃപ്തിപ്പെട്ടാൽ അവന് സ്വർഗം നിർബന്ധമായിരിക്കുന്നു." അബൂ സഈദിന് ഇത് കേട്ടപ്പോൾ അത്ഭുതമായി. അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഒരിക്കൽ കൂടി എന്നെ അത് കേൾപ്പിച്ചാലും." അപ്പോൾ നബി -ﷺ- അപ്രകാരം ചെയ്തു. ശേഷം അവിടുന്ന് പറഞ്ഞു: "അല്ലാഹുവിൻ്റെ ദാസന് സ്വർഗത്തിൽ നൂറ് പദവികൾ ഉയർത്തി നൽകപ്പെടാൻ കാരണമാകുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. സ്വർഗത്തിലെ എല്ലാ രണ്ട് പദവികൾക്കും ഇടയിലാകട്ടെ, ആകാശത്തിനും ഭൂമിക്കും ഇടയിലുള്ള അകലമുണ്ടായിരിക്കും."
അബൂ സഈദ് ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എന്താണത്?"
നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദാണത്. അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദാണത്."
Explanation
ശേഷം നബി -ﷺ- പറഞ്ഞു: "അല്ലാഹു തൻ്റെ ദാസന് സ്വർഗത്തിൽ നൂറ് പദവികൾ ഉയർത്തി നൽകാൻ കാരണമാകുന്ന മറ്റൊരു കാര്യം കൂടി എനിക്കറിയാം. സ്വർഗത്തിലെ ഓരോ പദവികൾക്കും ഇടയിലാകട്ടെ, ആകാശത്തിനും ഭൂമിക്കും ഇടയിലുള്ള അകലമുണ്ടായിരിക്കുന്നതാണ്."
അബൂ സഈദ് ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എന്താണത്?"
നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധമാണത്. അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധമാണത്."
Benefits
അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിനുള്ള സ്ഥാനവും മഹത്വവും.
അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്ത വ്യക്തിക്ക് സ്വർഗത്തിലുള്ള ഉന്നതമായ പദവി.
സ്വർഗത്തിൽ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തത്ര പദവികളും സ്ഥാനങ്ങളുമുണ്ട്. അതിൽ അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്ത മുജാഹിദുകൾക്ക് നൂറ് പദവികൾ നൽകപ്പെട്ടിരിക്കുന്നു.
നബി (ﷺ) യുടെ സ്വഹാബികൾക്ക് നന്മകളെ കുറിച്ചും അവയുടെ കവാടങ്ങളെ കുറിച്ചും മാർഗങ്ങളെ കുറിച്ചും അറിയാനുണ്ടായിരുന്ന ആഗ്രഹവും താൽപ്പര്യവും.
Attribution
Categories
Share hadeeth
Sharing options · 0 Total shares

